Quantcast

ഗെയില്‍ പദ്ധതിക്കെതിരെ കാസര്‍കോടും ആശങ്ക

MediaOne Logo

Subin

  • Published:

    28 May 2018 8:37 PM GMT

ഗെയില്‍ പദ്ധതിക്കെതിരെ കാസര്‍കോടും ആശങ്ക
X

ഗെയില്‍ പദ്ധതിക്കെതിരെ കാസര്‍കോടും ആശങ്ക

കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് വാതക പൈപ്പ് ലൈന്‍ പദ്ധതി പുരോഗമിക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ ആരംഭിക്കുന്നതോടെ ജില്ലയിലും പ്രക്ഷോഭം രൂക്ഷമാവും.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ബലം പ്രയോഗിച്ച് നടപ്പിലാക്കാന്‍ തുടങ്ങിയതോടെ ആശങ്കയിലാണ് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പദ്ധതിക്കായി സ്ഥലം നഷ്ടപ്പെടുന്നവര്‍.

2011 ഡിസംബര്‍ 26ന് വില്ലേജ് ഓഫീസുകളില്‍ പതിച്ച നോട്ടീസിലൂടെയാണ് കാസര്‍കോട് ജില്ലയിലെ പലരും തങ്ങളുടെ ഭൂമി വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന വിവരം അറിഞ്ഞത്. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്നും ഗെയില്‍ പിന്മാറി. ഇപ്പോള്‍ വീണ്ടും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയതോടെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജനങ്ങള്‍. കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് വാതക പൈപ്പ് ലൈന്‍ പദ്ധതി പുരോഗമിക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ ആരംഭിക്കുന്നതോടെ ജില്ലയിലും പ്രക്ഷോഭം രൂക്ഷമാവും.

TAGS :

Next Story