വിഷു പടക്കവിപണി സജീവം; വിപണി കീഴടക്കി ചൈനീസ് പടക്കങ്ങള്‍
ജിമിക്കിവാല, മിച്ചി, ഫാബുലൂസ് ഇങ്ങനെ വിപണിയിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. കുട്ടികള്‍ക്ക് ഏറെ പ്രിയമുളള കമ്പിത്തിരികളാവട്ടെ മിഠായികളുടെ പേരിലാണ് വിപണിയിലെത്തിയിരിക്കുന്നത്...
വിഷുവിന് ദിവസങ്ങള്‍ മാത്രം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പടക്കവിപണി സജീവമായി.ശബ്ദത്തേക്കാള്‍ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇത്തവണ വിപണിയില്‍ ഏറെ പ്രിയം. ജിമിക്കിവാല, മിച്ചി, തുടങ്ങിയ വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇവ വിപണിയിലെത്തിയിരിക്കുന്നത്.
വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് വിഷുക്കാലത്ത് പടക്കങ്ങളും ഒഴിവാക്കാനാവില്ല.അതുകൊണ്ട് തന്നെ വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ സംസ്ഥാനത്തെ പടക്ക വിപണി സജീവമായി കഴിഞ്ഞു. പതിവ് പോലെ വിത്യസ്തമായ പേരുകളിലെത്തിയ ചൈനീസ് ഇനം പടക്കങ്ങളാണ് വിപണിയിലെ താരങ്ങള്‍. ശബ്ദത്തേക്കാള്‍ വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കുന്ന ഇനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍.
ജിമിക്കിവാല, മിച്ചി, ഫാബുലൂസ് ഇങ്ങനെ വിപണിയിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. കുട്ടികള്‍ക്ക് ഏറെ പ്രിയമുളള കമ്പിത്തിരികളാവട്ടെ മിഠായികളുടെ പേരിലാണ് വിപണിയിലെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടി, ശിവകാശി എന്നിവിടങ്ങളില്‍ നിന്നാണ് പടക്കങ്ങള്‍ കൂടുതലായും കേരളത്തിലെത്തുന്നത്. പടക്ക നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏറിയതോടെ നാടന്‍ ഗുണ്ടുകളും ഓലപ്പടക്കങ്ങളും വിപണിയില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.
Adjust Story Font
16