കലാഭവന്‍ മണിയുടെ മരണം: അന്വേഷണം പ്രഹസനമാകുന്നതായി സഹോദരന്‍
കലാഭവന്‍ മണിയുടെ മരണം: അന്വേഷണം പ്രഹസനമാകുന്നതായി സഹോദരന്‍
മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടം ഘട്ടമായി വിഷം കലര്‍ത്തിയിരുന്നതായും തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പ്രഹസനമാകുന്നതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചു. അന്വേഷണം മൊഴികള്‍ രേഖപ്പെടുത്തല്‍ മാത്രമായി ഒതുങ്ങി. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്ട്ട് രണ്ട് മാസമായിട്ടും കിട്ടിയിട്ടില്ല. മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പങ്കുണ്ട്. ഇതൊന്നും പോലീസ് അന്വേഷിക്കുന്നില്ല. നീതിക്കായി മണിയുടെ കുടുബം സമരം തുടങ്ങുമെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.
രണ്ട് മാസം കഴിഞ്ഞിട്ടും കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കാക്കനാട് ലാബില്‍ നിന്നും ഹൈദ്രാബാദിലെ സെന്‍ട്രല്‍ ലാബിലേക്ക് കൊണ്ടുപോയ ആന്തരിക അവയവങ്ങളിലെ വിഷസാന്നിധ്യത്തിന്റെ അളവ്‍ സംബന്ധിച്ച് ഇനിയും വിവരമല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടുതുടങ്ങിയതായി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിക്കുന്നത്.
മണിയുടെ മരണത്തിന് സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന തങ്ങളുടെ സംശയം ബലപ്പെടുകയാണ്. മണിയെ തേടി പാടിയിലെത്തുന്നവരില്‍ പലരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. പണം തിരികെ ചോദിച്ചതില്‍ പലര്‍ക്കും അങ്കലാപ്പുണ്ടായിരുന്നു. മണിക്ക് ഒപ്പമുണ്ടായിരുന്നവര്‍ തുടര്‍ച്ചയായി മദ്യം നല്‍കുമായിരുന്നു. ഇതില്‍ ഘട്ടം ഘട്ടമായി വിഷം കലര്‍ത്തിയിരുന്നതായും തങ്ങള്‍ക്ക് സംശയമുണ്ട്. മണിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്ന കാര്യങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. മണി ആത്മഹത്യ ചെയ്യില്ലന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആവര്‍ത്തിച്ചു.
Adjust Story Font
16