Quantcast

കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകും

MediaOne Logo

admin

  • Published:

    28 May 2018 12:20 PM GMT

കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകും
X

കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകും

കാലവര്‍ഷമെത്താന്‍ ജൂണ്‍ 7വരെ കാത്തിരിക്കണമെന്നാണ് സൂചന.

കേരളത്തില്‍ ഇത്തവണ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷമെത്താന്‍ ജൂണ്‍ 7വരെ കാത്തിരിക്കണമെന്നാണ് സൂചന. അതേസമയം ഉത്തരേന്ത്യയില്‍ താപനില വര്‍ധിക്കാനും ചൂടുകാറ്റിനും സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ സാധാരണയായി ജൂണ്‍ 1ന് എത്താറുള്ള കാലവര്‍ഷം ഇത്തവണ ഒരാഴ്ച വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. പ്രഖ്യാപിച്ച തിയതിയില്‍ നിന്നും നാല് ദിവസം മുന്‍പോട്ടോ പിന്നോട്ടോ നീങ്ങാനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
വൈകിയെത്തിയാലും ഈ വര്‍ഷം രാജ്യത്ത് കനത്ത മഴ ലഭിക്കുമെന്ന വിവിധ ഏജന്‍സികളുടെ പ്രവചനമാണ് ഏക ആശ്വാസം. വേനല്‍മഴയും പ്രകീക്ഷിച്ചതിലും മുന്‍പെ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഉഷ്ണതരംഗത്തില്‍ ഉരുകുകയാണ് ഉത്തരേന്ത്യ.

രാജസ്ഥാനിലെ ശ്രീ ഗംഗ നഗറിലാണ് ഈ സീസണില്‍ കൂടിയ താപനില രേഖപ്പെടുത്തിയത്. 45.7 ഡിഗ്രി സെല്‍ഷ്യസ്. രാജസ്ഥാനിലെ കോട്ടയാണ് 45.2 ഡിഗ്രിയുമായി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പ്രധാന നഗരങ്ങളായ ബിക്കാനീര്‍, ജെയ്സാല്‍മീര്‍, ജോദ്പൂര്‍ എന്നിവിടങ്ങളിലും പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും താപനില 44 ഡിഗ്രിക്ക് മുകളിലാണ്. തലസ്ഥാന നഗരിയിലും സ്ഥിതി വ്യത്യസ്തമല്ല. താപനില 43 ഡിഗ്രിക്ക് സമീപമുണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന സ്വകാര്യ കാലാവസ്ഥ നിരക്ഷണ ഏജന്‍സിയായ സ്കൈമെറ്റിന്റെ പ്രവചനത്തിലാണ് ഇനിയുള്ള പ്രതീക്ഷ.

TAGS :

Next Story