Quantcast

ബാര്‍ കേസില്‍ ലഭ്യമായ രേഖകളെല്ലാം വിജിലന്‍സിന് നല്‍കിയെന്ന് വിഎം രാധാകൃഷ്ണന്‍

MediaOne Logo

admin

  • Published:

    28 May 2018 2:34 PM

കഴിഞ്ഞസര്‍ക്കാരിന്‍റെ മദ്യനയം ദുരുദ്ദേശപരമായിരുന്നെന്നും വിഎം രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.....


മന്ത്രി കെ ബാബുവിനെതിരെ നല്‍കിയ ബാര്‍കോഴ കേസില്‍ ലഭ്യമായ രേഖകളെല്ലാം വിജിലന്‍സിന് കൈമാറിയതായി കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് വിഎം രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ വിജിലന്‍സ് ആസ്ഥാനത്തെത്തി മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞസര്‍ക്കാരിന്‍റെ മദ്യനയം ദുരുദ്ദേശപരമായിരുന്നെന്നും വിഎം രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

TAGS :

Next Story