Quantcast

വയനാട്ടില്‍ ജലനിധി പദ്ധതി എങ്ങുമെത്തിയില്ല; ആദിവാസി ഊരുകളില്‍ കുടിവെള്ള ക്ഷാമം

MediaOne Logo

Alwyn K Jose

  • Published:

    29 May 2018 5:12 AM GMT

വയനാട്ടില്‍ ജലനിധി പദ്ധതി എങ്ങുമെത്തിയില്ല; ആദിവാസി ഊരുകളില്‍ കുടിവെള്ള ക്ഷാമം
X

വയനാട്ടില്‍ ജലനിധി പദ്ധതി എങ്ങുമെത്തിയില്ല; ആദിവാസി ഊരുകളില്‍ കുടിവെള്ള ക്ഷാമം

വയനാടില്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താനായി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ജലനിധി പദ്ധതി.

വയനാടില്‍ ആദിവാസി വിഭാഗങ്ങള്‍കക്ക് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താനായി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ജലനിധി പദ്ധതി. കോടികള്‍ നീക്കിവെച്ച പദ്ധതിയുടെ ഗുണം പക്ഷെ ആദിവാസികളിലെത്തിയില്ല. ഇത്തവണ മഴ കുറഞ്ഞത് കാരണം കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ് പല ആദിവാസി ഊരുകളിലും.

കുറുമ്പാലക്കോട്ട അമ്പലക്കുന്ന് കോളനിയിലെ ദുരിതക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. വേനലെത്തുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ് ഇവിടെ. 15 കുടുംബങ്ങളിലായി അറുപതോളം പേരാണ് കോളനിയിലുള്ളത്. കോളനിയിലുള്ളവര്‍ക്കെല്ലാം ആശ്രയം ഈ പാറമടയില്‍ നിന്നുള്ള ഉറവ മാത്രം. ഒരാള്‍പ്പൊക്കമുള്ള കുഴിയിലിറങ്ങി എടുക്കുന്ന വെള്ളം വീട്ടിലേക്കെത്തിക്കാന്‍ പിന്നെയും കുത്തനെയുള്ള കുന്ന് കയറണം. മഴ കുറഞ്ഞാല്‍ വെള്ളം കുറയും‌ന്നതോട് ദുരിതം പിന്നെയും കൂടും. കിലോമീറ്ററുകളോളം നടന്നുവേണം പിന്നെ വെള്ളം കൊണ്ടുവരാന്‍. ജലനിധി പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കാന്‍ കോളനിയില്‍ പൈപ്പുകള്‍ എത്തിച്ച് മാസങ്ങളായി. പക്ഷെ പണി തുടങ്ങിയില്ല. കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി തവണ ഇവര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

TAGS :

Next Story