സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി
സിപിഎം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി
സിപിഎം പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പൊളിറ്റ്ബ്യൂറോ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. സിപിഎം പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ പൊളിറ്റ്ബ്യൂറോ തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും.
കൊല്‍ക്കത്ത പ്ലീനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്ലീനം തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊളിറ്റ്ബ്യൂറോയെ ചുമതലപ്പെടുത്തിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് കീഴ്ഘടകത്തില്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ഇന്ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലുണ്ടാകും. ഉത്തര്‍പ്രദേശിലും പഞ്ചാബിലും അടക്കം അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും. സിങ്കൂരില്‍ ടാറ്റയ്ക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയും ദേശീയ രാഷ്ട്രീയത്തിലുണ്ടായ മറ്റ് ചലനങ്ങളും യോഗം ചര്‍ച്ച ചെയ്യും.
വിഎസുമായി ബന്ധപ്പെട്ട സംഘടനപ്രശ്നങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇത്തവണയും കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പരിഗണനയില്‍ വന്നേക്കില്ല. സംസ്ഥാനസെക്രട്ടറിയേറ്റില്‍ വിഎസിനെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിബി കമ്മീഷന്റെ റിപ്പോര്‍ട്ടിന് ശേഷമേ ഉണ്ടാകുകയുള്ളൂ. കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി വിഎസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചര്‍ച്ച നടത്തിയിരുന്നു.
Adjust Story Font
16