കോട്ടയത്ത് ടൌണ്‍ഷിപ്പ് പദ്ധതിക്കായി 150 ഏക്കര്‍ നിലം നികത്താന്‍ അനുമതി
കോട്ടയത്ത് ടൌണ്‍ഷിപ്പ് പദ്ധതിക്കായി 150 ഏക്കര്‍ നിലം നികത്താന്‍ അനുമതി
മെത്രാന്‍ കായല്‍ വിവാദത്തിന് പിന്നാലെ കോട്ടയം ചെമ്പ് വില്ലേജിലും നിലം നികത്തല്‍.
മെത്രാന്‍ കായല്‍ വിവാദത്തിന് പിന്നാലെ കോട്ടയം ചെമ്പ് വില്ലേജിലും നിലം നികത്തല്‍. 150 ഏക്കര്‍ നികത്തലിന് മുന്നോടിയായി മിച്ചഭൂമിയില്‍ ഇളവ് നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കി. അറാദുകരി പാടശേഖരം ഉള്‍പ്പെടുന്ന പ്രദേശമാണ് ടൌണ്‍ഷിപ്പ് പദ്ധതിക്കായാണ് നിലം നികത്തുന്നത്. റവന്യുവകുപ്പ് ഇറക്കിയ ഉത്തരവിന‍്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
നെല്‍വയല്‍ സംരക്ഷണം നിയമം ലംഘിച്ച് മെത്രാന്‍ കായലിലും കടമക്കുടിയിലും നിലം നികത്താന്‍ അനുമതി നല്‍കിയ രീതിയിലാണ് ചെമ്പ് വില്ലേജില്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയത്. സമൃദ്ധി വില്ലേജ് എന്ന പേരില്‍ 150.73 ഏക്കറിലായി വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യ വ്യവയസായ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. സ്മാര്‍ട്ട് ടൌണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതിക്ക് അനുമതി തേടിയത്. പദ്ധതിക്ക് അനുമതി നല്‍കാനായി ജില്ലാകളക്ടര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്.
1500 കോടി രൂപയുടെ നിക്ഷേപവും 5000 തൊഴിലവസരങ്ങളും പദ്ധതിയിലൂടെ കൈവരുമെന്ന് ഉത്തരവില്‍ പറയുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷ നിയമം, പരസ്ഥിതി സംരക്ഷണ നിയമവ്യവസ്ഥകള്‍ എന്നിവ പ്രകാരം ക്ലിയറന്‍സ് ലഭിച്ചാല്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ഉത്തരവിലുളളത്. എന്നാല്‍ ഡാറ്റാ ബാങ്കില്‍ നിലമായി രേഖപ്പെടുത്തിയ ഭൂമി നികത്താന്‍ അനുമതി നല്‍കിയതു തന്നെ നെല്‍വയല്‍ സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ്. 2016 ഫെബ്രുവരി 3നാണ് ഉത്തരവിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പായി വ്യാപകമായി നിലം നികുത്തുന്നതിന് അനുമതി നല്‍കിയെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.
Adjust Story Font
16