Quantcast

നരേന്ദ്രമോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്തു

MediaOne Logo

Khasida

  • Published:

    29 May 2018 1:40 AM GMT

നോട്ട് നിരോധം പൂര്‍ണ പരാജയമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മോദിയെ ജനകീയ വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്.

നോട്ട് നിരോധത്തിന്റെ അമ്പതാം നാളില്‍ കോണ്‍ഗ്രസ് നരേന്ദ്രമോദിയെ പ്രതീകാത്മകമായി വിചാരണ ചെയ്തു. സംസ്ഥാന തല ഉദ്ഘാടനം കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ നിര്‍വഹിച്ചു.

നോട്ട് നിരോധം പൂര്‍ണ പരാജയമായ സാഹചര്യത്തിലാണ് മോദിയെ ജനകീയ വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രതീകാത്മക കോടതിയില്‍ മോദിയെ ജനങ്ങള്‍ വിചാരണചെയ്തു. കച്ചവടക്കാരും യാത്രക്കാരും സാധാരണ ജനങ്ങളുമെല്ലാം മോദിക്കെതിരെ കുറ്റം ഉന്നയിച്ചു. ജനപക്ഷത്ത് നിന്നും മോദിക്കായും അഭിഭാഷകര്‍ വാദങ്ങള്‍ അവതരിപ്പിച്ചു. പിന്നെ ജ‍ഡ്ജിയുടെ വിധിയും.


50 കഴിഞ്ഞിട്ടും കാര്യങ്ങള്‍ ശരിയാകാത്ത സാഹചര്യത്തില്‍ മോദി രാജിവെക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് വി എം സുധീരന‍് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

TAGS :

Next Story