മൂന്നാറില്‍ സാധാരണക്കാര്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ ഉപാധികളോടെ പട്ടയം നല്‍കണം: എ കെ മണി
മൂന്നാറില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും കയ്യേറ്റം നടക്കുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി
മൂന്നാറില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും കയ്യേറ്റം നടക്കുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി. മൂന്നാറില്‍ മാത്രമാണ് കയ്യേറ്റം എന്നു പറയുന്നത് തെറ്റാണ്. ആരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഉപാധികളോടെ പട്ടയം നല്‍കണമെന്നും എ കെ മണി ആവശ്യപ്പെട്ടു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
മൂന്നാറില്‍ വ്യാപക കൈയ്യേറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് മൂന്നാറില്‍ മാത്രമായി കൈയ്യേറ്റമില്ലെന്ന് പറഞ്ഞ് കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി രംഗത്തെത്തിയത്. മൂന്നാര്‍ പ്ലാന്‍റേഷന്‍ യൂണിയന്‍ നേതാവ് കൂടിയാണ് എ കെ മണി.
മൂന്നാറില്‍ കയ്യേറാന്‍ ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമിയില്ല. അഞ്ച് സെന്‍റും പത്ത് സെന്‍റും ആളുകള്‍ കൈയ്യേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിബന്ധനകളോടെ പട്ടയം നല്‍കണം. മാധ്യമങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്നാറിനെ കയ്യേറ്റ ഭൂമിയാക്കി മാറ്റുന്നു. സാധാരണക്കാരായ ആളുകള്‍ക്ക് ഭൂമി നല്‍കണം. അഞ്ച് തലമുറയായി ജീവിക്കുന്ന ഇവിടെയുള്ളവര്‍ എവിടെ പോകുമെന്നും എ കെ മണി ചോദിച്ചു.
Adjust Story Font
16