Quantcast

കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമാണെന്ന സൂചനകളുണ്ടെന്ന് ഹൈക്കോടതി

MediaOne Logo

Ubaid

  • Published:

    29 May 2018 11:43 AM GMT

കലാഭവന് മണിയുടെ ശരീരത്തില്‍ മീഥയില്‍, ഈഥയില്‍ ആല്‍ക്കഹോളിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോർട്ടാണ് പൊലീസ് ഇന്ന് കോടതിയില് സമർപ്പിച്ചത്.

കലാഭവന്‍ മണിയുടെ മരണം അസ്വാഭാവിക മരണമാണെന്ന സൂചനകളുണ്ടെന്ന് ഹൈക്കോടതി. മരണം സംബന്ധിച്ച മെഡിക്കല്‍ ബോർഡ് റിപ്പോർട്ടില്‍ മണിയുടെ ശരീരത്തില്‍ മീഥയില്‍ ആല്‍ക്കഹോളും ഈഥയില്‍ ആല്‍ക്കഹോളും കലർന്നതായി കണ്ടെത്തി. മരണത്തെക്കുറിച്ച് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.

കലാഭവന് മണിയുടെ ശരീരത്തില്‍ മീഥയില്‍, ഈഥയില്‍ ആല്‍ക്കഹോളിന്റെ അംശങ്ങളുണ്ടായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോർട്ടാണ് പൊലീസ് ഇന്ന് കോടതിയില് സമർപ്പിച്ചത്. തുടർന്നാണ് മണിയുടെ മരണത്തില് അസ്വാഭാവികതയുണ്ടെന്ന സൂചനയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. മണിയുടെ സഹോദരന്‍ ആർഎല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി മരണം അസ്വാബാവികമാണെന്ന സൂചനകള് മെഡിക്കല് റിപ്പോർട്ടിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

അതേ സമയം കേസ് അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. മരണത്തില് ദുരൂഹതയോ അസ്വാഭാവികതയോ ഇല്ലെന്ന് സിബിഐ അഭിഭാഷകന്‍ വിശദീകരിച്ചു. കരള്‍ രോഗമാണ് മരണ കാരണമെന്നും സിബിഐ പറഞ്ഞു. എന്നാല് പല കേസുകളിലും സി.ബി.ഐ സ്വമേധയാ കേസ് ഏറ്റെടുക്കാന് താല്പര്യം കാണിക്കാറുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. ജസിറ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത ചൊവ്വാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.

TAGS :

Next Story