ലീഗിന്‍റെ ഉരുക്കുകോട്ടയില്‍ കൂടുതല്‍ വോട്ട് നേടാന്‍ ഇടത് ശ്രമം
എന്നും വലത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന മണ്ഡലമാണ് മലപ്പുറം നിയമസഭാ മണ്ഡലം
എന്നും വലത്തോട്ട് ചാഞ്ഞുനില്‍ക്കുന്ന മണ്ഡലമാണ് മലപ്പുറം നിയമസഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മണ്ഡലത്തില്‍ വോട്ടുകൂടി. മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയെടുക്കാനാണ് ഇടതുപക്ഷത്തിന്‍റെ ശ്രമം
മുസ്ലിം ലീഗിന്‍റെ ഉരുക്കുകോട്ടയാണ് മലപ്പുറം നിയമസഭാ മണ്ഡലം. 1957 മുതല്‍ മുസ്ലിം ലീഗിനെ മാത്രമേ മലപ്പുറം തുണച്ചിട്ടുള്ളൂ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് മുസ്ലിം ലീഗിന്‍റെ പി ഉബൈദുല്ലക്ക് ലഭിച്ചത്. 44508 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പിറകിലായത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ ഭൂരിപക്ഷം 36324 ആയി കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35672 വോട്ടുകളായി യുഡിഎഫ് ഭൂരിപക്ഷം പിന്നെയും കുറഞ്ഞു. യുഡിഎഫ് കോട്ടയില്‍ ഇനിയും വിള്ളല്‍ വീഴ്ത്താനാണ് സിപിഎം ശ്രമം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുചോര്‍ച്ച ഈ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചു നിര്‍ത്താനാവുമെന്നാണ് ലീഗിന്‍റെ കണക്കുകൂട്ടല്‍.
ബിജെപിക്കും മണ്ഡലത്തില്‍ വോട്ടുകള്‍ കൂടുന്നുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 3841 വോട്ടുകളാണെങ്കില്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 7211 വോട്ടുകള്‍ നേടി. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫാണ് ഭരിക്കുന്നത്.
Adjust Story Font
16