Quantcast

സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചെന്നിത്തല

MediaOne Logo

admin

  • Published:

    30 May 2018 12:14 AM IST

സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍  ശ്രമിക്കുന്നതായി ചെന്നിത്തല
X

സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചെന്നിത്തല

സുപ്രീംകോടതി വിധി പരിഗണിച്ചാവണം പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. വിഷയത്തില്‍ ജനപ്രതിനിധികളെ പരിഗണനക്കെടുക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു

ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പരിഗണിച്ചാവണം പുതിയ മദ്യനയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയം അടുത്ത ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.

TAGS :

Next Story