കോട്ടയത്ത് എച്ച് 1 എന്‍ 1 പടരുന്നു
കോട്ടയത്ത് എച്ച് 1 എന്‍ 1 പടരുന്നു
കാലാവസ്ഥയിലുണ്ടായ മാറ്റം മറ്റ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കുന്നു. ഒരാഴ്ചയ്ക്കിടെ 11 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. രേഗം സ്ഥിരീകരിച്ചതില്‍ കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ പോയി വന്നവരില്‍. കാലാവസ്ഥയിലുണ്ടായ മാറ്റം മറ്റ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
കോട്ടയം, പാല, പനച്ചിക്കാട്, പാറത്തോട് എന്നിവിടങ്ങളിലാണ് എച്ച് വണ്‍ എന്‍ വണ്ണിന് കാരണമാകുന്ന ഇന്‍ഫ്‌ളുവന്‍സ എന്ന വൈറസ് കണ്ടെത്തിയത്. രോഗംപിടിപെട്ടവരില്‍ മിക്കവരും ഇതര സംസ്ഥാനങ്ങളില്‍ ഒരു മാസത്തിനിടെ
യാത്ര ചെയ്തതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വായുവിലൂടെ പകരുന്നതിനാല്‍ കൂടുതല്‍ പേരിലേക്ക് ഇത് പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതിനാല്‍ ചെറിയ പനി ഉണ്ടായാല്‍ പോലും ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കഴിഞ്ഞ നാല് മാസത്തിനിടെ 20 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വേനലും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ മറ്റ് പകര്‍ച്ച വ്യാധികളും ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിടെ 805 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ഹെപ്പറ്റൈറ്റിസ് ഡങ്കിപ്പനി എന്നിവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16