Quantcast

മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖലയുമായി പ്രവാസികള്‍

MediaOne Logo

Subin

  • Published:

    29 May 2018 2:55 PM GMT

മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖലയുമായി പ്രവാസികള്‍
X

മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖലയുമായി പ്രവാസികള്‍

ഇടനിലക്കാരില്ലാതെ കൂട്ടത്തോടെ മരുന്നുകള്‍ വാങ്ങി പരാമാവധി വില കുറച്ച് വില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്...

മരുന്ന് വില്‍പ്പനയിലെ ചൂഷണം ഒഴിവാക്കാന്‍ പ്രവാസികളുടെ കൂട്ടായ്മ മെഡിക്കല്‍ ഷോപ്പുകളുടെ ശൃംഖല ആരംഭിക്കുന്നു. ആദ്യ ഷോപ്പ് തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനങ്ങള്‍ക്ക് മിതമായ വിലയില്‍ മരുന്നുകളെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് ജനപ്രിയ മെഡിക്കല്‍സ് സംസ്ഥാനത്തുടനീളം ആരംഭിക്കുന്നത്. കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ പ്രവാസികളും പ്രവാസ ജീവിതം അവസാനിപ്പിച്ചവരുമാണ് അംഗങ്ങള്‍. കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ന്യായവിലക്ക് മരുന്ന് ലഭ്യമാക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുകയാണ് ലക്ഷ്യം.

ആദ്യ ഘട്ടമെന്ന നിലയില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 ഷോപ്പുകള്‍ തുടങ്ങും. ഇടനിലക്കാരില്ലാതെ കൂട്ടത്തോടെ മരുന്നുകള്‍ വാങ്ങി പരാമാവധി വില കുറച്ച് വില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. 15 മുതല്‍ 50 ശതമാനം വരെ വിലക്കുറവോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. കൂടുതല്‍ ഷോപ്പുകള്‍ തുറക്കുന്നതോടെ ഇനിയും വിലക്കുറവില്‍ വില്‍ക്കാനാകും.

പ്രവാസികളില്‍ ഒരാളാകും ഫ്രാഞ്ചൈസികള്‍ കൈകാര്യം ചെയ്യുക. മലപ്പുറം കേന്ദ്രീകരിച്ച് മരുന്ന് നിര്‍മാണവും തുടങ്ങാന്‍ പദ്ധതിയുണ്ട്. മരുന്ന് വ്യാപാര രംഗത്തെ ചൂഷണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ആദ്യ ഫ്രാഞ്ചൈസി തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

TAGS :

Next Story