Quantcast

ചട്ടംലംഘിച്ച് മോഹന്‍ഭഗവത് ദേശീയപതാക ഉയര്‍ത്തി 

MediaOne Logo

rishad

  • Published:

    29 May 2018 3:19 AM GMT

ജില്ലാ കലക്ടറുടെ നിര്‍ദേശം മറി കടന്നാണ് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്

സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി ദേശീയ പതാക ഉയര്‍ത്തിയ സ്വാതന്ത്ര്യ ദിന ചടങ്ങില്‍ നാഷണല്‍ ഫ്ലാഗ് കോഡ് ലംഘിക്കപ്പെട്ടു. സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനം ആലപിക്കണമെന്ന നിബന്ധന മറികടന്ന് വന്ദേമാതരം ആലിപിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയര്‍ത്തേണ്ടത് സ്ഥാപനമേധാവികളോ ജനപ്രതിനിധികളോ ആയിരിക്കണമെന്ന നിര്‍ദേശം പാലിക്കണമെന്ന നിര്‍ദേശം മറികടന്നാണ് പാലക്കാട് മൂത്തന്തറ കര്‍ണകിയമ്മന്‍ സ്കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ഇത് ചൂണ്ടിക്കാട്ടി ഇന്നലെ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദേശവും സ്കൂളധികൃതര്‍ ലംഘിക്കുകയായിരുന്നു. സ്കൂളിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്താതെ താല്‍കാലികമായ തയ്യാറാക്കിയ കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ചൊല്ലണമെന്ന നിബന്ധന ചടങ്ങില്‍ ലംഘിച്ചു. പകരം ആലപിച്ചത് വന്ദേമാതരം.

ചടങ്ങിനെ കുറിച്ച് പ്രതികരിക്കാന്‍ മോഹന്‍ ഭാഗവത് കൂട്ടാക്കിയില്ല.ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നായിരുന്നു സ്കൂളധികൃതരുടെ പ്രതികരണം. ചട്ടലംഘനവും നാഷണല്‍ ഫ്ലാഗ് കോഡ് ലംഘനവും സംബനന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കാന്‍ നിര്‍ദേശിക്കുമെന്നും ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു . സംഭവം വിവാദമായതിന് ശേഷം സ്കൂളിലെ സ്ഥിരം കൊടിമരത്തില്‍ പിന്നീട് സ്കൂളധികൃതര്‍ കൊടിയുയര്‍ത്തി.

TAGS :

Next Story