Quantcast

മകളെയോര്‍ത്ത് അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാം: എന്‍ എസ് മാധവന്‍

MediaOne Logo

Sithara

  • Published:

    29 May 2018 2:33 AM GMT

മകളെയോര്‍ത്ത് അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാം: എന്‍ എസ് മാധവന്‍
X

മകളെയോര്‍ത്ത് അശോകനും പൊന്നമ്മയ്ക്കും അഭിമാനിക്കാം: എന്‍ എസ് മാധവന്‍

സമ്മര്‍ദങ്ങളെ അതിജീവിച്ചു. സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. മനസ്സു തുറന്ന് സംസാരിച്ചു. വ്യക്തതയോടെ പറയാനുള്ളത് പറഞ്ഞു- ഹാദിയയെ കുറിച്ച് എന്‍ എസ് മാധവന്‍

നിലപാടുകളില്‍ ഉറച്ചു നിന്ന ഹാദിയയെ ഓര്‍ത്ത് മാതാപിതാക്കളായ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വീറ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

"ഹാദിയയുടെ മാതാപിതാക്കളാണെന്നതില്‍ അശോകനും പൊന്നമ്മയും അഭിമാനിക്കുകയാണ് വേണ്ടത്. അവള്‍ ആത്മവിശ്വാസമുള്ളവളാണ്. സമ്മര്‍ദങ്ങളെ അതിജീവിച്ചു. സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. മനസ്സു തുറന്ന് സംസാരിച്ചു. വ്യക്തതയോടെ പറയാനുള്ളത് പറഞ്ഞു". എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു.

Frankly Asokan and Ponnamma should be proud of their parenting of #Hadiya. She was confident, withstood pressure, stood to her ground, spoke her mind, and articulated well. That is a precious upbringing parents can hope to gift.

— N.S. Madhavan (@NSMlive) November 27, 2017

ചുറ്റും നോക്കിയാല്‍ മുതിര്‍ന്നവര്‍ സമ്മര്‍ദത്തിന് കീഴടങ്ങുന്നത് കാണാം. എന്നാല്‍ ഹാദിയ അങ്ങനെ കീഴടങ്ങിയില്ല. അവള്‍ അങ്ങനെയാവാന്‍ അവളെ വളര്‍ത്തിയ രീതി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും എന്‍ എസ് മാധവന്‍ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

All around us we see adults wilting under pressure. She didn’t. I was wondering whether her upbringing played a part in that. Hope you got it.

— N.S. Madhavan (@NSMlive) November 27, 2017

TAGS :

Next Story