ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍

ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് മോഹന്‍ലാല്‍
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രംഗത്ത്.
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രംഗത്ത്. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നടന്‍ മോഹന്‍ലാല്‍. ഫേസ്‍ബുക്കിലാണ് പൊതുസമൂഹം നിസംഗത വെടിയണമെന്നും ജിഷയുടെ നീതിക്കായി ഉണരണമെന്നും ആഹ്വാനം ചെയ്യുന്നത്. 'നമുക്ക് ചുറ്റമുള്ള സ്ത്രീകള്‍ക്കാര്‍ക്കും ഇങ്ങനെയൊരു വിധി വരാന്‍ സമ്മതിക്കില്ലെന്ന് നമുക്ക് ഒന്നുചേര്‍ന്ന് തീരുമാനിക്കാം. സഹായമാവശ്യമുള്ള ഏതൊരു സ്ത്രീയെ കണ്ടുമുട്ടിയാലും നമ്മുടെ സഹായഹസ്തം അവര്‍ക്കായി നീളട്ടെ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക്, മുഴുവന്‍ അതിക്രമികള്‍ക്കും പാഠമാവുന്ന ശിക്ഷ നല്‍കണം. എവിടെയായിരുന്നാലും നമ്മുടെ അമ്മ പെങ്ങന്മാരും, പെണ്‍മക്കളും കൂട്ടുകാരും സുരക്ഷിതരായിരിക്കട്ടെ. വിടപറഞ്ഞ ജിഷക്കായി പ്രാര്‍ഥിക്കുന്നു'.
Adjust Story Font
16