ഹിന്ദു തീവ്രവാദം വളരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് തസ്ലീമ നസ്റിന്‍
ഹിന്ദു തീവ്രവാദം വളരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് തസ്ലീമ നസ്റിന്‍
എഴുത്തുകാരെ വധിക്കുന്നതിനെരെ നടപടി വേണം; സ്ത്രീ വിരുദ്ധര്‍ എതിര്‍ക്കപ്പെടണമെന്നും തസ്ലീമ നസ്റിന്‍
ഇന്ത്യയില്‍ ഹിന്ദു സംഘടനകളുടെ അസഹിഷ്ണുത മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്‍. ഹിന്ദു തീവ്രവാദം വളരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും എല്ലാവര്‍ക്കും സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സ്ത്രീ വിരുദ്ധത എതിര്‍ക്കപ്പെടണമെന്നും തസ്ലിമ നസ്റിന്‍ പറഞ്ഞു.
24 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന തന്നെ ഏറെ ഞെട്ടിച്ച സംഭവമാണ് ഗോവിന്ദ് പന്‍സാരയുടേയും കല്‍ബുര്‍ഗിയുടേയും ഗൌരി ലങ്കേഷിന്റെയും കൊലപാതകങ്ങളെന്നാണ് തസ്ലീമ നസ്റിന്‍ പറയുന്നത്. ഇന്ത്യപോലൊരു രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ ആവശ്യമാണ്. ബംഗ്ലാദേശില്‍ തന്നെ നാടുകടത്തിയ ഇസ്ലാമിക തീവ്രവാദത്തിന് സമാനമാണ് ഇന്ത്യയിലെ പല ഹൈന്ദവ സംഘടനകളുടെയും നിലപാടുകളെന്നും തസ്ലീമ നസ്റിന്‍ പറയുന്നു. എല്ലാവര്‍ക്കും സമത്വമുള്ള ഒരു സമൂഹം ഉണ്ടാകണമെങ്കില്‍ സ്ത്രീവിരുദ്ധര്‍ എതിര്‍ക്കപ്പെടണമെന്നും
അവര്‍ പറഞ്ഞു.
കോട്ടയത്ത് ഡിസി ബുക്സ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു
തസ്ലിമ നസ്റിന്‍.
Adjust Story Font
16