കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി; വൃക്ക രോഗത്തിന് ചികിത്സയ്ക്ക് വഴിയില്ലാതെ സാഹിത്യകാരി
കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി; വൃക്ക രോഗത്തിന് ചികിത്സയ്ക്ക് വഴിയില്ലാതെ സാഹിത്യകാരി
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയുടെ ഇരയാണ് എഴുത്തുകാരിയായ അരുന്ധതി
കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയുടെ ഇരയാണ് എഴുത്തുകാരിയായ അരുന്ധതി. പെന്‍ഷന്‍ കിട്ടാതായതോടെ വൃക്ക രോഗിയായ അരുന്ധതിയുടെ ചികിത്സ മുടങ്ങി. 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അരുന്ധതി കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചത്.
കൊല്ലം പട്ടത്താനം റെയില്‍വേ ഗേറ്റിന് സമീപമുള്ള പഴയ വീടിന്‍റെ ഉമ്മറപ്പടിയില്‍ മരണത്തെ മാത്രം പ്രതീക്ഷിച്ച് കഴിയുകയാണ് അരുന്ധതി. പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസമായി. കരള്‍ രോഗവും വൃക്ക രോഗവും രൂക്ഷമാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലാണ് ചികിത്സ. യാത്ര ചെയ്യണമെങ്കില്‍ ടാക്സി വിളിക്കണം. അതിന് 2500 രൂപ വേണം. എഴുതി വെച്ച പഴ കവിതകള്‍ പലതിലും എവിടെയൊക്കെയോ സ്വന്തം ജീവിതം വന്ന് പോകുന്നുണ്ട്. 35 വര്‍ഷമാണ് ടൈപ്പിസ്റ്റായി അരുന്ധതി കെഎസ്ആര്‍ടിസിയെ സേവിച്ചത്.
Adjust Story Font
16