Quantcast

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ എപി - ഇകെ ധാരണ

MediaOne Logo

Sithara

  • Published:

    29 May 2018 10:33 PM GMT

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ എപി - ഇകെ ധാരണ
X

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ എപി - ഇകെ ധാരണ

തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനും ഉപസമിതിയെ നിയോഗിക്കാനും കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ എപി, ഇകെ വിഭാഗങ്ങള്‍ തമ്മില്‍ ധാരണ. മന്ത്രി കെ ടി ജലീലിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനും ഉപസമിതിയെ നിയോഗിക്കാനും കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മന്ത്രി കെ ടി ജലീലാണ് ഇരു വിഭാഗം സുന്നി നേതാക്കളുടെയും യോഗം കോഴിക്കോട് വിളിച്ച് ചേര്‍ത്തത്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച കേസുകള്‍ വര്‍ധിക്കുന്നത് കൂടി കണക്കിലെടുത്തായിരുന്നു യോഗം. മദ്രസകളും പള്ളികളും സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനായി ഏപ്രില്‍ ആദ്യ വാരം കോഴിക്കോട് അദാലത്ത് സംഘടിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. വഖഫ് ബോര്‍ഡ് ചെയര്‍മാനടക്കമുള്ള ആളുകള്‍ ഇതില്‍ പങ്കെടുക്കും. പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കാനായി എപി, ഇകെ വിഭാഗങ്ങളില്‍ നിന്നും രണ്ട് പേര്‍ വീതമടങ്ങുന്ന ഉപസമിതിയേയും നിയോഗിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ തീര്‍ക്കാനായി വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ഇരു വിഭാഗവും മന്ത്രിയെ അറിയിച്ചു.

തര്‍ക്കങ്ങള്‍ പരിഹരിക്കാനായി സ്ഥിരം ഉപസമിതിയെ നിയമിക്കാനും ധാരണയായിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുള്ള വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ആറ് മാസം കൊണ്ട് പൂര്‍ണമായി പരിഹരിക്കാനാണ് ശ്രമം. യോഗത്തില്‍ കെ ഉമര്‍ ഫൈസി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫസര്‍ കെഎംഎ റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS :

Next Story