Quantcast

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി സഭയില്‍

MediaOne Logo

Khasida

  • Published:

    29 May 2018 2:33 AM GMT

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ലെന്ന്  റവന്യൂമന്ത്രി സഭയില്‍
X

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂമന്ത്രി സഭയില്‍

ജോയ്സിനെതിരെ രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി

കൊട്ടക്കമ്പൂര്‍ കയ്യേറ്റ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് എംപിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും. ജോയിസ് ജോർജ്ജ് എം പി ഭൂമി കയ്യേറിയിട്ടില്ലെന്നും, പരമ്പരാഗതമായിട്ടാണ് ജോയ്സ് ജോർജിന് ഭൂമി ലഭിച്ചതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജോയ്സിനെതിരെ രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റങ്ങള്‍ ശിക്ഷാനടപടികളുടെ ഭാഗമല്ല. ഹാരിസണിന്റേതടക്കം വന്‍കിട കയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.റവന്യൂമന്ത്രി മറുപടി പറയുന്നതിനിടെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

TAGS :

Next Story