പൊന്നാനി മുതൽ കുറ്റിപ്പുറം വരെയുള്ള ഭൂമി ഏറ്റെടുക്കൽ സർവെ പുരോഗമിക്കുന്നു
പൊന്നാനി മുതൽ കുറ്റിപ്പുറം വരെയുള്ള ഭൂമി ഏറ്റെടുക്കൽ സർവെ പുരോഗമിക്കുന്നു
അലൈൻമെന്റിൽ അപാകതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതാ വികസനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനി മുതൽ കുറ്റിപ്പുറം വരെയുള്ള ഭൂമി ഏറ്റെടുക്കൽ സർവെ പുരോഗമിക്കുന്നു. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ 24 കിലോ മീറ്ററാണ് രണ്ടാം ഘട്ടത്തിൽ സർവെ പൂർത്തിയാക്കേണ്ടത്. അതിനിടെ അലൈൻമെന്റിൽ അപാകതയുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയ്ക്കായി 2013 ൽ സർവെ നടത്തിയപ്പോൾ പൊന്നാനി പാലപ്പെട്ടിയിലെ മോഹനന്റ വീടിനു മുന്നിൽ സ്ഥാപിച്ച കല്ലാണിത്. വീട് നഷ്ടപ്പെടില്ലെന്ന് കരുതി ആശ്വസിച്ച മോഹനനും കുടുംബത്തിനും ഒടുവിലെ സർവെ തിരിച്ചടിയായി. വീടിനു നടുവിലൂടെയാണ് അലൈൻമെന്റ് കടന്നു പോകുന്നത്.
പുതിയ അലൈൻമെൻറിൻ അപാകതകളുണ്ടെന്നാരോപിച്ച് പ്രതിഷേധിച്ച അഞ്ചുപേരെയാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
ഉദ്യോഗസ്ഥരുൾപ്പെടുന്ന മൂന്ന് യൂണിറ്റുകളാണ് സർവെ നടത്തുന്നത്. ദിവസം 4 കിലോമീറ്റർ വീതം ഭൂമി അളന്ന് തിട്ടപ്പെടുത്തി ഏഴ് ദിവസത്തിനുള്ളിൽ സർവെ പൂർത്തിയാക്കാനാണ് തീരുമാനം. വിവിധ ഇടങ്ങളിൽ പ്രദേശവാസികളുടെ പ്രതിഷേധം നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവെ പുരോഗമിക്കുന്നത്.
Adjust Story Font
16