Quantcast

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടതട്ടിപ്പ് വ്യാപകം

MediaOne Logo

admin

  • Published:

    29 May 2018 1:56 AM GMT

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടതട്ടിപ്പ് വ്യാപകം
X

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടതട്ടിപ്പ് വ്യാപകം

ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെയാണ് കോടികളുടെ തട്ടിപ്പ് നടക്കുന്നത്.

കാസര്‍കോട് ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ വ്യാപകമായി മുക്കുപണ്ട തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെയാണ് കോടികളുടെ തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ സഹകരണ ബാങ്കുകളില്‍ കര്‍ശന പരിശോധന നടത്താന്‍ സഹകരണ വകുപ്പിന്റെ തീരുമാനം.

കാസര്‍കോട് നായന്‍മാര്‍മൂല മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാല് കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയും നടന്ന പരിശോധനയിലാണ് 70 ലക്ഷത്തോളം രൂപയുടെ പണയ ഉരുപ്പടികള്‍ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ ശരത് ചന്ദ്രന്‍ ഒളിവിലാണ്. മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ മാനേജര്‍ സന്തോഷും ബാങ്കിന്റെ അപ്രൈസര്‍മാരായ സതീഷും പൊലീസ് പിടിയിലായിരുന്നു. സര്‍വീസ് സഹകരണ ബാങ്കുകളില്‍ ജീവനക്കാരുടെ സഹായത്തോടെ ഇടപാടുകാര്‍ മുക്കുപണ്ടങ്ങള്‍ ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഭവം പുറത്ത് വന്നതോടെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സഹകരണ വകുപ്പ്.

TAGS :

Next Story