ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്ന് തൊഴില്‍ മന്ത്രി
ഫാക്ട് സ്വകാര്യ വല്‍ക്കരണത്തിനുള്ള കേന്ദ്ര നീക്കം തടയണമെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി
ഫാക്ട് സ്വകാര്യ വല്‍ക്കരണത്തിനുള്ള കേന്ദ്ര നീക്കം തടയണമെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞു.
ഫാക്ട് സ്വകാര്യവത്കരണത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിനെതിരെ എല്ലാവരും ഒന്നിച്ച് നീങ്ങണം. കേരളത്തിന്റെ പ്രതിഷേന്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും.
കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്കിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സഭയെ അറിയിച്ചു. ഇവരുടെ താമസത്തിനായുള്ള അപനാ ഘര്‍ പദ്ധതി വ്യാപകമാക്കും.
Adjust Story Font
16