Quantcast

കെഎംഎംഎല്‍ സീനിയര്‍ അക്കൌണ്ടന്‍റിന് വധഭീഷണി

MediaOne Logo

admin

  • Published:

    29 May 2018 3:08 PM GMT

കെഎംഎംഎല്‍ സീനിയര്‍ അക്കൌണ്ടന്‍റിന് വധഭീഷണി
X

കെഎംഎംഎല്‍ സീനിയര്‍ അക്കൌണ്ടന്‍റിന് വധഭീഷണി

ഫയലില്‍ ഒപ്പുവെച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തേയും ഉപദ്രവിക്കുമെന്നും കാണിച്ച് സീനിയര്‍ അക്കൌണ്ടന്റ് വി ആര്‍ ബൈജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ്.....

ലാപ്പ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വഴിവിട്ട് പണം അനുവദിക്കാനുള്ള കെഎംഎംഎല്ലിലെ ഉദ്യോഗസ്ഥ ലോബിയുടെ നീക്കത്തെ ചെറുത്തതിന് സീനിയര്‍ അക്കൌണ്ടന്റിന് വധഭീഷണി. ഫയലില്‍ ഒപ്പുവെച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തേയും ഉപദ്രവിക്കുമെന്നും കാണിച്ച് സീനിയര്‍ അക്കൌണ്ടന്റ് വി ആര്‍ ബൈജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ലാപ്പ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വഴിവിട്ട് പണം അനുവദിക്കാനുള്ള ഫയലില്‍ ഒപ്പുവെക്കാത്തതിന് തന്നെ നിരന്തരം ചില ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫോണില്‍ വിളിച്ച് അജ്ഞാതര്‍ വധഭീഷണി മുഴക്കുന്നുവെന്നും കാണിച്ചാണ് കന്പനിയിലെ സീനിയര്‍ അക്കൌണ്ടന്റ് വി ആര്‍ ബൈജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ലാപക്ക് കോടികള്‍ അധികമായി അനുവദിക്കുന്നതിന് വേണ്ടി കഴിഞ്ഞ മാസം നാലാം തിയ്യതി തന്റെ മുന്നില്‍ ഒരു ഫയല്‍ എത്തിയെന്നും ഒറ്റനോട്ടത്തില്‍ തന്നെ ഇതില്‍ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടെന്നും ബൈജു പരാതിയില്‍ പറയുന്നു. ക്രമക്കേടുള്ളതിനെ തുടര്‍ന്ന് താന്‍ ഫയല്‍ മടക്കി. ഇതിന് തൊട്ടുപിന്നാലെ ജനറല്‍ മാനേജര്‍ അദ്ദേഹത്തിന്റെ കാന്പിനിലേക്ക് വിളിച്ച് ഫയലില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ഉണ്ട്. ഇതിനെത്തുടര്‍ന്ന് രണ്ട് മാസമായി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് അജ്ഞാതര്‍ വധഭീഷണി മുഴക്കുന്നെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പാരതിയില്‍ പറയുന്നു. വധഭീഷണി മുഴക്കിയ ഫോണ്‍ നന്പരുകളും പരാതിയില്‍ ഉണ്ട്.മുഖ്യമന്ത്രിയെ കൂടാതെ കെഎംഎംഎല്‍ എംഡി സെബി വര്‍ഗീസിനും ബിജു പരാതി കൈമാറിയിട്ടുണ്ട്. ലാപ്പക്ക് കോടികള്‍ അധികമായി നല്‍കാന്‍ കെഎംഎംഎല്ലില്‍ നീക്കം നടക്കുന്നതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story