വിശദീകരണവുമായി സസ‌്‍പെന്‍ഡ് ചെയ്യപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എംഡിയുടെ പത്രപ്പരസ്യം
വിശദീകരണവുമായി സസ‌്‍പെന്‍ഡ് ചെയ്യപ്പെട്ട ഹോര്‍ട്ടികോര്‍പ്പ് എംഡിയുടെ പത്രപ്പരസ്യം
ഹോട്ടി കോര്‍പ്പിലൂടെ ഇതര സംസ്ഥാന പച്ചക്കറി വിറ്റതിന് വിശദീകരണവുമായി സസ്പന്‍ഡ് ചെയ്യപ്പെട്ട എംഡിയുടെ പത്ര പരസ്യം
ഹോട്ടി കോര്‍പ്പിലൂടെ ഇതര സംസ്ഥാന പച്ചക്കറി വിറ്റതിന് വിശദീകരണവുമായി സസ്പന്‍ഡ് ചെയ്യപ്പെട്ട എംഡിയുടെ പത്ര പരസ്യം. ഹോട്ടി കോര്‍പ്പിലൂടെ ഇതര സംസ്ഥാന പച്ചക്കറി വിതരണം ചെയ്തത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് വിശദീകരണം. റംസാന്‍ അവധിയായതിനാല്‍ തദ്ദേശീയ കര്‍ഷകരില്‍ നിന്ന് പച്ചക്കറി ലഭ്യമാവാത്തതിനാലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയതെന്ന് ഡോ.എം സുരേഷ് കുമാര്‍ പറയുന്നു. പത്രപരസ്യത്തില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ പേരുപയോഗിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ഈ മാസം 7ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ തിരുവനന്തപുരം ആനയറയിലെ ഹോര്‍ട്ടികോര്‍പ്പ് മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന നടത്തിയിരുന്നു. ഇതില്‍ ഇതര സംസ്ഥാന പച്ചക്കറിയാണ് വിതരണം ചെയ്തത് എന്നതിന്റെ പേരില്‍ എം ഡിക്കെതിരെ നടപടി എടുത്തിരുന്നു.
Adjust Story Font
16