Quantcast

കനത്ത ചൂടില്‍ ആശ്രയമായി ജ്യൂസ് വില്‍പ്പനശാലകള്‍

MediaOne Logo

admin

  • Published:

    30 May 2018 2:37 PM GMT

കനത്ത ചൂടില്‍ ആശ്രയമായി ജ്യൂസ് വില്‍പ്പനശാലകള്‍
X

കനത്ത ചൂടില്‍ ആശ്രയമായി ജ്യൂസ് വില്‍പ്പനശാലകള്‍

ബ്രാന്റഡ് കമ്പനികളുടെ ശീതള പാനീയങ്ങളെക്കാളും ഫ്രഷ് ജ്യൂസുകളോടാണ് ആളുകള്‍ക്ക് താത്പര്യം.

വേനല്‍ചൂട് കനത്തതോടെ നഗരത്തിലെ ജ്യൂസ് വില്പനശാലകളില്‍ തിരക്കേറി. ബ്രാന്റഡ് കമ്പനികളുടെ ശീതള പാനീയങ്ങളെക്കാളും ഫ്രഷ് ജ്യൂസുകളോടാണ് ആളുകള്‍ക്ക് താത്പര്യം. വേനല്‍ കനത്തതോടെ പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടകളില്‍ ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്നുറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

സൂര്യന്‍ ഉച്ചിയില്‍ കത്തുന്നു. ചൂട് 38 ഡിഗ്രിക്ക് മുകളിലേക്ക്. കത്തുന്ന വെയിലില്‍ വെന്തുരുകുമ്പോള്‍ നാരങ്ങാവെളളവും വിവിധ ജ്യൂസുകളുമാണ് ആശ്രയം. ഇതില്‍ തന്നെ തണ്ണിമത്തനോടാണ് പ്രിയം. വഴിയരികില്‍ വില്ക്കുന്ന തണ്ണിമത്തന്‍ ജ്യൂസിന് 20 രൂപയാണ് വില. വിവിധ തരം പഴങ്ങള്‍ കഴിക്കണമെന്നുളളവര്‍ക്കും അവസരമുണ്ട്. ചൂടില്‍ വെന്തുരുകുമ്പോള്‍ ആകെയുളള ആശ്രയം ഈ ജ്യൂസ് വില്പനശാലകളാണ്.

ഒന്നും ശ്രദ്ധിക്കാതെ പഴകിയ പഴങ്ങളും മലിനമായ വെളളവും ഉപയോഗിക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും ഇടയാക്കുന്നു. ജ്യൂസ് കടകളില്‍ ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്നുറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നുണ്ട്.

TAGS :

Next Story