Quantcast

കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈദുല്‍ ഫിത്ര്‍ നാളെ

MediaOne Logo

Jaisy

  • Published:

    30 May 2018 5:01 AM GMT

കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈദുല്‍ ഫിത്ര്‍ നാളെ
X

കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈദുല്‍ ഫിത്ര്‍ നാളെ

റമദാന്‍ 29ന് ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം കേരളത്തിലെവിടെയും ചന്ദ്രപ്പിറവി കണ്ടില്ല

സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈദുല്‍ ഫിത്ര്‍ നാളെ. എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ തിങ്കളാഴ്ച പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാദിമാരും മുസ് ലിം നേതാക്കളും അറിയിച്ചു .

റമദാന്‍ 29ന് ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം കേരളത്തിലെവിടെയും ചന്ദ്രപ്പിറവി കണ്ടില്ല.അതിനാല്‍ തെക്കന്‍ കേരളത്തിലും മലബാറിലും റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്ര്‍ തിങ്കാളാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്ത ഇകെ വിഭാഗം പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ പ്രഖ്യാപിച്ചു.

ദക്ഷിണ കേരളത്തില്‍ തിങ്കളാഴ്ചയാണ് പെരുന്നാളെന്ന് പാളയം ഇമാം വി വി സുഹൈബ് മൌലവിയും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് മൌലവിയും അറിയിച്ചു. പെരുന്നാള്‍ ഞായറാഴ്ചയണെന്ന് കേരള ഹിലാല്‍ കമ്മിറ്റിയും പ്രഖ്യാപിച്ചു. ഭട്കലില്‍ മാസം കണ്ടതിനാല്‍ മംഗളുരു അടക്കമുള്ള ഉത്തര കര്‍ണാടകയില്‍ ഞായറാഴ്ച പെരുന്നാളായിരിക്കും. മംഗളുരുവിനോട് ചേര്‍ന്നു നില്‍ക്കുന്ന കാഞ്ഞങ്ങാട് നാളെ പെരുന്നാളായിരിക്കുമെന്ന് കാഞ്ഞങ്ങാട് ഖാദി കൂടിയായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പള്ളിക്കര, ചെമ്പരിക്ക എന്നീ പ്രദേശങ്ങളിലും അവിടങ്ങളിലെ ഖാദിമാര്‍ ഞായറാഴ്ച പെരുന്നാളായി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story