എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും
എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും
കോൺഗ്രസിൽ നിന്ന് അവഗണന നേരിടുന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ശോഭന നേരത്തെ തീരുമാനിച്ചിരുന്നു
ചെങ്ങന്നൂർ മുൻ എംഎൽഎ ശോഭന ജോർജ്ജ് ഇന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ പങ്കെടുക്കും. കോൺഗ്രസിൽ നിന്ന് അവഗണന നേരിടുന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ശോഭന നേരത്തെ തീരുമാനിച്ചിരുന്നു.
എൽഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞയുടൻ കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ശോഭന ജോർജ്ജുമായി ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ അന്തിമ ധാരണയായത്. കെ.കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയ ശോഭന ജോർജ്ജ് അവഗണനയിൽ പ്രതിഷേധിച്ച് ഭാരവാഹിത്വങ്ങളെല്ലാം രാജി വെച്ച് ചെങ്ങന്നൂർ വികസന സമിതി രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ തവണ പിസി വിഷ്ണുനാഥിനെതിരെ വിമതയായി മത്സരിച്ച് നാലായിരത്തോളം വോട്ടുകൾ നേടി. ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിന് അവകാശവാദമുന്നയിച്ചെങ്കിലും പരിഗണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കൺവെൻഷനിൽ ശോഭന ജോർജ്ജ് പുതിയ തീരുമാനം പ്രഖ്യാപിക്കും.
Adjust Story Font
16