ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടിക്കായുള്ള പരസ്യ പ്രചാരണം തുടങ്ങി
ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടിക്കായുള്ള പരസ്യ പ്രചാരണം തുടങ്ങി
കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ തേടുകയാണ് സിപിഎം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിക്കായുള്ള പരസ്യ പ്രചാരണം യുഡിഎഫ് ആരംഭിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ തേടുകയാണ് സിപിഎം. ശനിയാഴ്ചയാകും സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
പി കെ കുഞ്ഞാലിക്കുട്ടി തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് പ്രവര്‍ത്തകര്‍ക്ക് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം പാണക്കാടുനിന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ഥിയായ പ്രഖ്യാപിച്ച നിമിഷം മുതല്‍ മലപ്പുറം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും
പോസ്റ്ററുകളും നിറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായതിന്റെ ആവേശം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍
സംവിധായകന്‍ കമല്‍, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് തുടങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ഥികളെ കളത്തിലിറക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ഇവര്‍ സ്ഥാനാര്‍ഥിയാകാന്‍ സന്നദ്ധരായിട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയെ ലഭിച്ചില്ലെങ്കില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രഡിഡന്റ് പിഎ മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി, ശശികുമാര്‍, അഡ്വ. ടികെ റഷീദലി, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു എന്നിവരില്‍ ഒരാളെയാകും സിപിഎം പരിഗണിക്കുക. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച മലപ്പുറത്തെത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും,
Adjust Story Font
16