Quantcast

കൊച്ചി മെട്രോ സുരക്ഷാ പരിശോധന തുടങ്ങി

MediaOne Logo

Jaisy

  • Published:

    31 May 2018 3:08 PM GMT

കൊച്ചി മെട്രോ സുരക്ഷാ പരിശോധന തുടങ്ങി
X

കൊച്ചി മെട്രോ സുരക്ഷാ പരിശോധന തുടങ്ങി

കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഷനില്‍ നിന്നുമാണ് പരിശോധന ആരംഭിച്ചത്

കൊച്ചി മെട്രോ കലൂര്‍ മുതല്‍ മഹാരാജാസ് ഗ്രൌണ്ട് വരെയുള്ള പാതയുടെ സുരക്ഷാ പരിശോധന ആരംഭിച്ചു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.5 കിലോമീറ്റര്‍ പാളവും 5 സ്റ്റേഷനുകളുമാണ് പരിശോധിക്കുന്നത്.

രാവിലെ 9 മണിക്ക് കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഷനില്‍ നിന്നുമാണ് പരിശോധന ആരംഭിച്ചത്. പാളത്തിന്റെയും സ്റ്റേഷനുകളുടെയും പരിശോധനയാണ് ഇന്ന് പൂര്‍ത്തിയാക്കുക.നാളെ ട്രെയില്‍ ഓടിച്ചുള്ള പരിശോധനയായിരിക്കും നടക്കുക. മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഘട്ടം പരിശോധിച്ച അതേ സംഘമാണ് പരിശോധനക്ക് എത്തിയിരിക്കുന്നത്.

സ്റ്റേഷനുകളുടെ പുറം ജോലികള്‍ പൂര്‍ത്തിയായിട്ടില്ല.എന്നാല്‍ ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനങ്ങളെല്ലാം സജ്ജമാണ്. പരിശോധന കഴിഞ്ഞാല്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതി മൂന്ന് ദിവസത്തിനകം ലഭ്യമാകുമെന്നാണ് പ്രതീക്ഷ . അനുമതി ലഭിച്ചാല്‍ നവംബര്‍ മൂന്നിന് തന്നെ ഉദ്ഘാടനം നടക്കുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചു

TAGS :

Next Story