Quantcast

കോടതിയുടെ 20 ചോദ്യങ്ങളും ഹാദിയ നല്‍കിയ മറുപടിയും

MediaOne Logo

admin

  • Published:

    31 May 2018 8:55 AM GMT

കോടതിയുടെ 20 ചോദ്യങ്ങളും ഹാദിയ നല്‍കിയ മറുപടിയും
X

കോടതിയുടെ 20 ചോദ്യങ്ങളും ഹാദിയ നല്‍കിയ മറുപടിയും

ഇംഗ്ലീഷിലുള്ള കോടതിയുടെ ചോദ്യങ്ങളും മലയാളത്തിലുള്ള ഹാദിയയുടെ മറുപടിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് പരിഭാഷപ്പെടുത്തിയത്

സുപ്രിം കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഒട്ടു ചാഞ്ചല്യമില്ലാതെ, ചടുലമായിരുന്നു ഹാദിയയുടെ മറുപടികള്‍. ഇരുപതിലധികം ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. പഠനം, ജീവിത വീക്ഷണങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. ഇംഗ്ലീഷിലുള്ള കോടതിയുടെ ചോദ്യങ്ങളും മലയാളത്തിലുള്ള ഹാദിയയുടെ മറുപടിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയാണ് പരിഭാഷപ്പെടുത്തിയത്. മൂന്ന് ജഡ്ജിമാരില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ഇതായിരുന്ന ആ ചോദ്യങ്ങളും മറുപടികളും.

കോടതി:ഏത് വിഷയത്തിലായിരുന്നു ഡോക്ടറേറ്റ് പഠനം‍...?
ഹാദിയ:ബിഎച്ച്എംഎസ്(ബാച്ചിലര്‍ ഓഫ് ഹോമിയോപതിക് മെഡിസിന്‍ ആന്റ് സയന്‍സ്) ആണ് പഠിച്ചത്.

കോടതി:എവിടെയാണ് പഠിച്ചത്..?
ഹാദിയ:സേലം ശിവരാജ് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍.

കോടതി:മീഡിയം ഭാഷ ഏതായിരുന്നു ?
ഹാദിയ:ഇംഗ്ലീഷ്

കോടതി:എത്ര വര്‍ഷം പഠിച്ചു ?
ഹാദിയ:5 വര്‍ഷം.

കോടതി: എവിടെയായിരുന്ന താമസം..?
ഹാദിയ:കോളജിന് പുറത്ത് വീട് വാടകക്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം.

കോടതി: എന്തുകൊണ്ടാണ് ഈ കോഴ്സ് തെര‍ഞ്ഞെടുത്തത്..?
ഹാദിയ:അഛനാണ് കോഴ്സ് തെരഞ്ഞെടുത്തത്.

കോടതി:വീട്ടില്‍ നിന്ന് കോളേജിലേക്കെത്താന്‍ എത്ര സമയമെടുക്കും..?
ഹാദിയ:എട്ട് മണിക്കൂറോളം യാത്ര ചെയ്യണം.

കോടതി: കോളേജില്‍ നിന്ന് വീട്ടിലേക്ക് എപ്പോഴാണ് പോകാറ്...?
ഹാദിയ:മാസത്തില്‍ പോകും. ചിലപ്പോള്‍ രണ്ടാഴ്ച കൂടുന്പോഴും പോകും.

കോടതി:ഒഴിവ് സമയം എങ്ങനെയാണ് ചെലവഴിക്കാറ്...?
ഹാദിയ:ലാപ്ടോപ്പില്‍ പാട്ട് കേള്‍ക്കും.

കോടതി: ഭാവിയില്‍ എന്താണ് സ്വപ്നം...?
ഹാദിയ:ഹാദിയ:എനിക്ക് സ്വാതന്ത്ര്യം വേണം.

കോടതി:പഠനം പൂര്‍ത്തിയാക്കിയോ...?
ഹാദിയ: ബിഎച്ച്എംഎസ് പൂര്‍ത്തിയാക്കി. പക്ഷെ ഇന്റേണ്‍ഷിപ്പ് ബാക്കിയുണ്ട്.

കോടതി: പഠനം തുടരാന്‍ താല്‍പര്യമുണ്ടോ ?

ഹാദിയ:ഉണ്ട്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമെന്നുണ്ട്. അതിന് ശേഷം ഹൌസ് സര്‍ജന്‍സി ചെയ്യാനും താല്‍പര്യമുണ്ട്.

കോടതി:സേലത്തെ കോളേജില്‍ തന്നെ പഠനം തുടരാന്‍ താല്‍പര്യമുണ്ടോ...?
ഹാദിയ:ഉണ്ട്.

കോടതി: കുട്ടിക്കാലത്ത് ആരോടായിരുന്നു ഏറ്റവും അടുപ്പം...?
ഹാദിയ:മതാപിതക്കളോട്. അഛനോടായിരുന്ന കടുതല്‍ ഇഷ്ടം. കസിനോടും അടുപ്പമുണ്ട്.

കോടതി:നമ്മുടെ മാതാപിതാക്കള്‍ നമ്മളെ വളര്‍ത്തി വലുതാക്കി. അവര്‍ക്ക് എല്ലാ കാലത്തും നമ്മളോ നോക്കാന്‍ കഴിയില്ല. അപ്പോള്‍ സ്വന്തം കാലില്‍ നിന്ന് ജീവിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ഹാദിയക്കും അങ്ങനെ ആഗ്രഹമില്ലേ...?
ഹാദിയ:എനിക്ക് പഠനം പൂര്‍ത്തിയാക്കണം. ഇന്റേണ്‍ഷിപ്പ് ചെയ്യണം. ഹൌസ് സര്‍ജന്‍സിക്ക് ചേരണം.

കോടതി:സ്വന്തമായി ഉപജീവിനമാര്‍ഗം ഉണ്ടാകുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നത്..?
ഹാദിയ:എനിക്ക് എന്റെ വിശ്വാസമനുസരിച്ച് ജീവിക്കണം.
കോടതി:ഹാദിയക്ക് വിശ്വാസം തുടരാം. അതിന് ആരും തടസ്സം നില്‍ക്കില്ല. ഒപ്പം നല്ല ഡോക്ടറുമാകാം.
ഹാദിയ:എനിക്ക് പഠനം പൂര്‍ത്തിയാക്കണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്കറിയാം എന്റെ മാതാപിതാക്കളെ. അവര്‍ക്ക് ഞാന്‍ തെരഞ്ഞെടുത്ത വഴി ഇഷ്ടമാകില്ല. അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്. അവര്‍ സമ്മര്‍ദ്ദം ചെലുത്തി എന്നെ മാറ്റാനാണ് ശ്രമിക്കുന്നത്.

കോടതി: സര്‍ക്കാര്‍ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുണ്ടോ..?
ഹാദിയ:പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. അതുനോക്കാന്‍ എന്റെ ഭര്‍ത്താവുണ്ട്.

കോടതി:എവിടെ താമസിക്കും...?
ഹാദിയ:ഹോസ്റ്റലില്‍ താമസിക്കാം. അല്ലെങ്കില്‍ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികളോട് എവിടെയെങ്കിലും താമസിക്കാന്‍ സൌകര്യമുണ്ടോയെന്ന് അന്വേഷിക്കും. എനിക്ക് ഒരു മനുഷ്യനെന്ന പരിഗണന നല്‍കണം.

കോടതി: സേലത്ത് ലോക്കല്‍ ഗാര്‍ഡിയനെ നിയോഗിക്കട്ടെ...?
ഹാദിയ:എനിക്ക് ആരും രക്ഷിതാവായി വേണ്ട. അതിന് എന്റെ ഭര്‍ത്താവുണ്ട്. എനിക്ക് ഭര്‍ത്താവിനെ കാണണം.

(ഹാദിയക്ക് എന്തോ പറയാനുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ വി ഗിരി കോടതിയെ അറിയിക്കുന്നു.)

ഹാദിയ: ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അന്യായമായ തടവിലാണ് കഴിയുന്നത്. ആദ്യം ഹൈക്കോടതി ഏര്‍പ്പെടുത്തിയ എറണാകുളത്തെ ഹോസ്റ്റല്‍ തടവ്. കഴിഞ്ഞ ആറ് മാസമായി വീട്ടുകാരുടെ തടവിലും. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് നേരിടേണ്ടി വന്നത്. തിരിച്ച് മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. തിരിച്ച് പോയാല്‍ മര്‍ദ്ദനങ്ങള്‍ തുടരുമെന്ന് ഭയപ്പെടുന്നു. എനിക്കെന്റെ ഭര്‍ത്താവിന്റെ കൂടേ പോകണം.
കോടതി: അതിലേക്ക് കോടതി ഇപ്പോള്‍ പോകുന്നില്ല. അതൊക്കെ വഴിയെ തീരുമാനിക്കാം. ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കിത്തരാം. ഇവിടെ നിന്ന് സേലത്തേക്ക് എങ്ങനെ പോകും..?
ഹാദിയ: എനിക്ക് ആദ്യം കോഴിക്കോട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ പോകണം.
കോടതി: എന്തിന്...?
ഹാദിയ: രണ്ട് ദിവസം എനിക്കൊന്ന് റിലാക്സ് ചെയ്യണം.
കോടതി: ആദ്യം സേലത്ത് പോയി അഡ്മിഷന്‍ ശരിയാക്കൂ. അതിന് ശേഷമാകാം സുഹൃത്തിനെക്കാണാം.

കോടതി ഉത്തരവ് പുറപ്പെടുവിക്കാന്‍ തുടങ്ങുന്നു.

TAGS :

Next Story