രക്തപരിശോധന ഒന്ന്; ഫലം മൂന്ന്; സ്വകാര്യലാബുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
രക്തപരിശോധന ഒന്ന്; ഫലം മൂന്ന്; സ്വകാര്യലാബുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു
കൊളസ്ട്രോളിന്റെ അളവ് അറിയാന്‍ രക്തം ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്വകാര്യലാബുകളില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് വ്യത്യസ്ത പരിശോധനാഫലം
ഒരു വ്യക്തിയുടെ രക്തം ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്വകാര്യലാബുകളില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് വ്യത്യസ്ത പരിശോധനാഫലമെന്ന് പരാതി. കോഴിക്കോട് മുക്കത്താണ് സംഭവം. കക്കാട് സ്വദേശി ഷൌക്കത്തലി ആരോഗ്യവകുപ്പിന് പരാതി നല്‍കി.
ഷൗക്കത്തലി മുക്കത്തെ മൂന്ന് ലബോറട്ടറികളിലാണ് കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ചത്. ശരീരത്തിലെ യൂറിക് ആസിഡിന്റെയും കൊളസ്ട്രോളിന്റെയും അളവറിയാന്‍ ഈ മാസം 5ന് മുക്കത്തെ സ്വകാര്യ ലാബില്‍ നിന്ന് രക്തം പരിശോധിച്ചു. പരിശോധനാഫലത്തില്‍ 262 എം ജി കൊളസ്ട്രോള്‍.
സംശയം തോന്നിയ ഷൌക്കത്തലി അപ്പോള്‍ത്തന്നെ ഇതേ ലാബില്‍ നിന്ന് വീണ്ടും രക്തം പരിശോധിച്ചു. പരിശോധനഫലത്തില്‍ കൊളസ്ട്രോള്‍ 252 ആയി കുറഞ്ഞു. വ്യത്യസ്ത ഫലം കിട്ടിയതിനാല്‍ ചെറുവാടിയിലെ സ്വകാര്യലാബില്‍ വീണ്ടും രക്തം പരിശോധിച്ചു. അവിടെ നിന്ന് കിട്ടിയ ഫലത്തില്‍ കൊളസ്ട്രോളിന്റെ അളവ് 170 എം ജി. പിറ്റേന്ന് വീണ്ടും മുക്കത്തെ മറ്റൊരു ലാബില്‍ രക്തപരിശോധന നടത്തി. കിട്ടിയ ഫലം 182 എംജി.
സ്വകാര്യ ലാബുകളിലെ ജീവനക്കാരുടെ പരിചയക്കുറവും പരിശോധനാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും പരിശോധനഫലത്തില്‍ വ്യത്യാസമുണ്ടാക്കുമെന്ന് കോഴിക്കോട് ഡിഎംഒ വ്യക്തമാക്കി.
Adjust Story Font
16