കാസര്‍കോട് പാസ്പോര്‍ട്ട് സേവ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
കാസര്‍കോട് പാസ്പോര്‍ട്ട് സേവ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി
കാസര്‍കോട് ജില്ലയ്ക്കായി ഒരു പാസ്പോര്‍ട്ട് സേവ കേന്ദ്ര പോലും അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
നീണ്ട പ്രക്ഷോഭങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം കാസര്‍കോട് ജില്ലയില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. പി കരുണാകരന്‍ എംപി സേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുഖ്യ തപാല്‍ ഓഫീസിനുളളിലാണ് സേവ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കാസര്‍കോട് ജില്ലയ്ക്കായി ഒരു പാസ്പോര്‍ട്ട് സേവ കേന്ദ്ര പോലും അനുവദിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സംഘടനകളുടെയും കൂട്ടായ്മയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് പാസ്പോര്‍ട്ട് സേവ കേന്ദ്രം അനുവദിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സേവ കേന്ദ്രം ഫെബ്രുവരി 28ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സേവാ കേന്ദ്രത്തിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ഫണ്ട് അനുവദിക്കാത്തതോടെ ഉദ്ഘാടനം നീളുകയായിരുന്നു.
കൊച്ചിയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്തിച്ച് ഒരു കൌണ്ടറാണ് സേവ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സൌകര്യങ്ങള്‍ പൂര്‍ത്തിയായാല്‍ ദിവസം 150 അപേക്ഷകള്‍ പരിഗണിക്കാനാവും.
Adjust Story Font
16