Quantcast

എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജന നയം ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് കെസിബിസി

MediaOne Logo

admin

  • Published:

    1 Jun 2018 5:16 PM GMT

എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജന നയം ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് കെസിബിസി
X

എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജന നയം ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് കെസിബിസി

മദ്യലോബിക്ക് പ്രതീക്ഷ നല്‍കുന്ന നിലപാടാണ് എല്‍ഡിഎഫിന്റേത്

മദ്യനയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി വീണ്ടും രംഗത്ത്. എല്‍ഡിഎഫ് നേതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന നയം മദ്യലോബികളെ സഹായിക്കുന്നതാണെന്നും എല്‍ഡിഎഫിന്റെ ജനപിന്തുണയെ ഇത് ദോഷകരമായി ബാധിക്കുമെന്നും കെസിബിസി അറിയിച്ചു.

ബാറുകള്‍ പൂട്ടിയ യുഡിഎഫ് മദ്യനയം തങ്ങളുടെ മദ്യനയമല്ലെന്ന് കോടിയേരിയും പിണറായിയും അടക്കമുള്ളവര്‍ പറഞ്ഞ സാഹചര്യത്തിലാണ് എല്‍ഡിഎഫിന്റെ മദ്യ നയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കെസിബിസി വീണ്ടും രംഗത്ത് വന്നത്. മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കന്നതിലൂടെ മദ്യലഭ്യത കുറയ്ക്കാന്‍ സാധിക്കില്ല. നിയമ നിര്‍മ്മാണത്തിലൂടെയും ഫലപ്രദമായ മദ്യനിയന്ത്രണത്തിലൂടെയും മദ്യ ലഭ്യത കുറച്ച് കൊണ്ട് വരാന്‍ എല്‍ഡിഎഫ് തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

കൂടാതെ ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടുകളും കര്‍ഷകര്‍ക്ക് പട്ടയം നല്കാതിരിക്കുന്നതും ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

TAGS :

Next Story