Quantcast

ബലാത്സംഗം ചെയ്തയാള്‍ പുണ്യാത്മാവ്; സാക്ഷിയിലൂടെ വെളിപ്പെടുന്നത് സംഘപരിവാറിന്‍റെ മനുഷ്യത്വ വിരുദ്ധ മുഖം: പിണറായി

MediaOne Logo

Sithara

  • Published:

    1 Jun 2018 7:52 PM GMT

ബലാത്സംഗം ചെയ്തയാള്‍ പുണ്യാത്മാവ്; സാക്ഷിയിലൂടെ വെളിപ്പെടുന്നത് സംഘപരിവാറിന്‍റെ മനുഷ്യത്വ വിരുദ്ധ മുഖം: പിണറായി
X

ബലാത്സംഗം ചെയ്തയാള്‍ പുണ്യാത്മാവ്; സാക്ഷിയിലൂടെ വെളിപ്പെടുന്നത് സംഘപരിവാറിന്‍റെ മനുഷ്യത്വ വിരുദ്ധ മുഖം: പിണറായി

കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂരപരിഹാസവുമാണെന്ന് മുഖ്യമന്ത്രി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന ബിജെപി പാർലമെന്‍റംഗം സാക്ഷി മഹാരാജ് സംഘപരിവാറിന്‍റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുര്‍മീത് റാം റഹീം സിംഗിനെ ശിക്ഷിച്ചത് ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കോടതിയാണ് ഉത്തരവാദിയെന്നുമായിരുന്നു സാക്ഷി മഹാരാജിന്‍റെ പ്രതികരണം.

കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂരപരിഹാസവുമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇരയെ അധിക്ഷേപിച്ച് വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനൽ കുറ്റമാണ്. സംഘപരിവാറിന് വേണ്ടപ്പെട്ടവർ നിയമത്തിന് അതീതരാണ് എന്നാണ് ഈ എംപി പ്രഖ്യാപിക്കുന്നത്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്. സാക്ഷിയെ തള്ളിപ്പറയാൻ തയ്യാറാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി - ആർഎസ്എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണെന്നും പിണറായി വിമര്‍ശിച്ചു.

TAGS :

Next Story