പാവങ്ങളുടെ സംരക്ഷണത്തിന് ഇതുവരെയില്ലാത്ത ഇടപെടലാണ് ബജറ്റിലൂടെ നടത്തിയതെന്ന് ധനമന്ത്രി
പാവങ്ങളുടെ സംരക്ഷണത്തിന് ഇതുവരെയില്ലാത്ത ഇടപെടലാണ് ബജറ്റിലൂടെ നടത്തിയതെന്ന് ധനമന്ത്രി
ഐസകിന്‍റെ ഭാവനകള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നായിരിന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശം. മുന്‍ ധനമന്ത്രി കെഎം മാണിയും ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍..
പാവങ്ങളുടെ സംരക്ഷണത്തിന് ഇതുവരെയില്ലാത്ത ഇടപെടലാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. ഐസകിന്‍റെ ഭാവനകള്‍ മാത്രമാണ് ബജറ്റിലുള്ളതെന്നായിരിന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശം. മുന്‍ ധനമന്ത്രി കെഎം മാണിയും ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍ തോമസ് ഐസകിന് മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന ബജറ്റെന്നായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തെ ബജറ്റ് എന്ന് പറഞ്ഞകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് വാര്‍ത്തസമ്മേളനം ആരംഭിച്ചത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന,സ്ത്രീകള്‍ക്കൊപ്പമുള്ള ബജറ്റ് എന്നാണ് ഐസക് പ്രതികരിച്ചത്. എന്നാല്‍ കേരളത്തിന്‍റെ വികസനത്തിനുതകുന്ന ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് ,ഒരു നോവല്‍ വായിച്ച പ്രതീതിയാണ് ബജറ്റ് കേട്ടപ്പോള്‍ ഉണ്ടായതെന്നും പരിഹസിച്ചു. റബ്ബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റില്‍ ഐസകിന്‍റെ ഭാവനകള്‍ മാത്രമാണ് ഉള്ളതെന്ന് മുന്‍ധനമന്ത്രി കെഎം മാണി പറഞ്ഞു.
ബജറ്റില്‍ കര്‍ഷകര്‍ക്ക് കൂറച്ച് കൂടി ഊന്നല്‍ നല്‍കണമായിരിന്നുവെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ്, ഈ സാമ്പത്തികമാന്ദ്യ കാലത്ത് തോമസ് ഐസകിന് മാത്രമേ ഇത്തരത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയൂവെന്ന് പ്രശംസിച്ചു.
Adjust Story Font
16