Quantcast

പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവം: രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Sithara

  • Published:

    1 Jun 2018 4:46 AM GMT

പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവം: രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
X

പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവം: രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

ക്യാംപസിനകത്ത് പടക്കം പൊട്ടിച്ചതിനും പ്രിന്‍സിപ്പലിന് മനോവിഷമം ഉണ്ടാകുന്ന വിധത്തില്‍ പെരുമാറിയതിനുമാണ് അറസ്റ്റ്.

കാസർഗോഡ് പടന്നക്കാട് നെഹ്റു കോളജിൽ പ്രിൻസിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തില്‍ രണ്ട് വിദ്യാർഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എം പി പ്രവീൺ, ശരത്ത് ചന്ദ്രൻ എന്നിവരുടെ അറസ്റ്റാണ് ഹോസ്ദുർഗ്ഗ് പോലീസ് രേഖപ്പെടുത്തിയത്.

പ്രിൻസിപ്പൽ പി വി പുഷ്പജയുടെ പരാതിയിലാണ് അറസ്റ്റ്. ക്യാംപസിനകത്ത് പടക്കം പൊട്ടിച്ചതിനും പ്രിന്‍സിപ്പലിന് മനോവിഷമം ഉണ്ടാകുന്ന വിധത്തില്‍ പെരുമാറിയതിനുമാണ് അറസ്റ്റ്. വിദ്യാര്‍ഥികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വിരമിക്കുന്ന പ്രിന്‍സിപ്പലിന് യാത്രയപ്പ് നല്‍കുന്ന വേളയിലാണ് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. "വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്റുവിന് ശാപമോക്ഷം" എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍.

TAGS :

Next Story