ഉമ്മന്‍ചാണ്ടി റിയല്‍ എസ്‌റ്റേറ്റ് ഏജന്റെന്ന് വിഎസ്

ഉമ്മന്‍ചാണ്ടി റിയല്‍ എസ്‌റ്റേറ്റ് ഏജന്റെന്ന് വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ഉമ്മന്‍ചാണ്ടി റിയല്‍ എസ്റ്റേറ്റ് ഏജന്റാണെന്നാണ് വിഎസിന്റെ ഫേസ്‍ബുക്ക് വിമര്‍ശം. 'മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാന്‍ അനുവാദം നല്‍കിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികള്‍. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ അഭിനവ വാമനന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഞ്ച് വര്‍ഷം കൊണ്ട് കേരളം ആകെ അളന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് പതിച്ചു കൊടുത്തു. ഇനി അടുത്ത കാല്‍ നമ്മുടെ തലയില്‍ വയ്ക്കാനായി ഉയര്‍ത്തി പിടിച്ചിരിക്കുകയാണ്'- ഇങ്ങനെ തുടങ്ങുന്ന വിഎസിന്റെ പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ജനവിരുദ്ധ നടപടികള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം പരിശോധിച്ചാല്‍ മുഖ്യമന്ത്രി എന്ന പദത്തെക്കാള്‍ ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ യോജിക്കുക 'റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍' എന്ന വിശേഷണമാകുമെന്ന് വിഎസ് പറയുന്നു. തുടര്‍ ഭരണം വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത് തന്നെ ഇനി ബാക്കിയുളള ഭൂമി കൂടി കച്ചവടം നടത്താനാണ്. ഭരണം തീരാന്‍ പോകുന്നത് അറിഞ്ഞ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഈ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും മതമേധാവികള്‍ക്കുമായി നടത്തിയ 'ഭൂമി പതിച്ചു നല്‍കല്‍ ബമ്പര്‍ മേള'യില്‍ ചിലത് ഞങ്ങളുടെ ശക്തമായ എതിര്‍പ്പിനെയും ഹൈക്കോടതി ഇടപെടലിനെയും തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നതായും വിഎസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം അഡ്വാന്‍സ് നല്‍കിയ വന്‍കിട മുതലാളിമാരാണ് ഇപ്പോള്‍ യുഡിഎഫ് പ്രചരണത്തിനായി കോടി കണക്കിന് രൂപ വാരിയെറിയുന്നത്. ആയിര കണക്കിന് കോടി രൂപ വിപണി വില വരുന്ന ഭൂമിക്കു വേണ്ടി ഇപ്പോള്‍ നാനൂറോ അഞ്ഞൂറോ കോടി മുടക്കിയാല്‍ നഷ്ടമില്ലെന്ന കണക്കുകൂട്ടലിലാണിവരെന്നും വിഎസ് പറയുന്നു.
Adjust Story Font
16