വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി വിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്
വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി വിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്
പ്രൊഫസറായ വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് പ്രസംഗം ശ്രദ്ധേയമാക്കി. മൈക്കിലൂടെ ചോദ്യം ചോദിച്ചും സൂത്രവാക്യം പറഞ്ഞു കൊടുത്തും മന്ത്രി വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി.
പ്രൊഫസറായ വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് പ്രസംഗം ശ്രദ്ധേയമാക്കി. മൈക്കിലൂടെ ചോദ്യം ചോദിച്ചും സൂത്രവാക്യം പറഞ്ഞു കൊടുത്തും മന്ത്രി വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി. ആലപ്പുഴയിലെ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിലാണ് പ്രഫസര്‍ രവീന്ദ്രനാഥ് മാഷായത്.
പ്രസംഗത്തിലെ പതിവ് ഉപചാരങ്ങള്‍ വേഗം തീര്‍ത്ത് മന്ത്രിയുടെ സംസാരം കുട്ടികളോടായി. തന്റെ സ്വന്തം വിഷയമായ രസതന്ത്രത്തിലെ പഠന രസങ്ങളെക്കുറിച്ചാണ് മന്ത്രി കുട്ടികളുമായി സംവദിച്ചത്. ചോദ്യം ചോദിക്കുന്ന താന്‍ തന്നെ ഉത്തരം പറഞ്ഞോളാം എന്ന മുഖവുരയോടെ ഫ്രഫസര്‍ തുടങ്ങി. ഹൈസ്‌കൂളിലെ പഠനമല്ല ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളതെന്ന് പഠനഭാഗം ഉദ്ധരിച്ച് മന്ത്രി തന്റെ ക്ലാസ് കാര്യമാക്കി. ക്ലാസില്‍ കുട്ടികളുടെ ശ്രദ്ധയുണ്ടോയെന്നറിയാന്‍ പതിവ് അധ്യാപക ശൈലി പുറത്തെടുക്കാനും മന്ത്രി മറന്നില്ല. വെള്ളവും ഐസും അതിന്റെ ശാസ്ത്രീയതയും പകര്‍ന്ന ക്ലാസില്‍ വെള്ളത്തിന്റെ ചലനത്തെ അഭിനയിച്ചു കാണിച്ചു മന്ത്രി ആവേശഭരിതനായി. പഠിച്ചു മനസിലാക്കിയാലേ മികവ് തെളിയിക്കാനാകൂ എന്ന ഉപദേശം നല്‍കി നിറഞ്ഞ കരഘോഷത്തോടെ പതിനഞ്ച് മിനുട്ട് നീണ്ട തന്റെ ക്ലാസ് മന്ത്രി അവസാനിപ്പിച്ചു.
Adjust Story Font
16