നയതന്ത്ര വിസ നിഷേധിച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ അപമാനമെന്ന് കുമ്മനം
നയതന്ത്ര വിസ നിഷേധിച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ അപമാനമെന്ന് കുമ്മനം
കിട്ടില്ലെന്നറിഞ്ഞിട്ടും നയതന്ത്രവിസക്ക് അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പ്പര്യം മൂലമാണ്. കേന്ദ്രമന്ത്രി സൌദിയിലുള്ളപ്പോള്‍ കെ ടി ജലീല്‍ അവിടെ പോകേണ്ട
മന്ത്രി കെ ടി ജലീലിന് നയതന്ത്ര വിസ നിഷേധിച്ച സംഭവം സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ അപമാനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍ര് കുമ്മനം രാജശേഖരന്‍. കിട്ടില്ലെന്നറിഞ്ഞിട്ടും നയതന്ത്രവിസക്ക് അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പ്പര്യം മൂലമാണ്. കേന്ദ്രമന്ത്രി സൌദിയിലുള്ളപ്പോള്‍ കെ ടി ജലീല്‍ അവിടെ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.
വിവാദ പ്രസംഗത്തിന്‍റെ പേരില് ആര്‍ ബാലകൃഷ്ണപ്പിള്ളക്കെതിരെ കേസെടുത്തതില്‍ തെറ്റില്ല. ന്യൂനപക്ഷങ്ങളുടെ വിശ്വാസത്തെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്.എന്നാല്‍ വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കാത്തതെന്തു കൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Adjust Story Font
16