Quantcast

കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ്

MediaOne Logo

Jaisy

  • Published:

    2 Jun 2018 11:34 PM GMT

കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ്
X

കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ്

ലഹരിക്കായി പുതിയ രീതികളാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്

സംസ്ഥാനത്തെ കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍ ലഹരിമാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ്.ലഹരിക്കായി പുതിയ രീതികളാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്. ലഹരിമാഫിയയുടെ പിടിയലകടപ്പെടുന്നതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

കഞ്ചാവും ബ്രാണ്‍ ഷുഗറും ഉള്‍പ്പെടെ ഉള്ള ലഹരി പദാര്‍ഥങ്ങള്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നത് നേരത്തെ തന്നെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ രീതിയുമായാണ് ലഹരി മാഫിയ കോളേജുകളെ ലക്ഷ്യമിടുന്നത്. വേദന സംഹാരികളായ ഗുളികകള്‍ ദ്രാവകരൂപത്തിലാക്കി കഴുത്തില്‍ കുത്തിവെച്ച് ലഹരി നേടുന്നതാണ് ഇതില്‍ പ്രധാനം. ഉപയോഗത്തിനൊപ്പം വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് വില്‍പനക്ക് ഉപയോഗപ്പെടുത്തകയും ചെയ്യുന്നുണ്ട്. പുതിയ രീതിയിലുള്ള ലഹരി ഉപയോഗം അന്വേഷണത്തില്‍ കണ്ടെത്താനും ഏറെ പ്രയാസമാണ്.

ലഹരിക്കായി നാവിനടിയില്‍ ഒട്ടിക്കുന്ന സ്റ്റാമ്പുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ഗോവയില്‍ നിന്നാണ് ഇവ എത്തുന്നത്. എല്‍.എസ് .ഡി. എത്തിക്കുന്ന സംഘങ്ങളും സജീവമാണ് . രാജ്യത്തിന്റെ വിവിധ കോളജുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്നു മാഫിയ തനെയാണ് കേരളത്തിലേക്കും മയക്കു മരുന്ന് എത്തിക്കുന്നതെന്നും പൊലീസ് പറയുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ചും മയക്കു മരുന്ന് വില്‍പ്പന നടക്കുന്നുണ്ട്.

TAGS :

Next Story