മതം മാറിയവരുടെ ഔദ്യോഗികരേഖ തിരുത്താന്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട: ഹൈക്കോടതി
മതം മാറിയവരുടെ ഔദ്യോഗികരേഖ തിരുത്താന്‍ മതംമാറ്റ കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ട: ഹൈക്കോടതി
ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കാനുള്ള അവകാശം സർക്കാർ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന്റെ ദയക്ക് അനുസരിച്ചാകരുതെന്ന് കോടതി വ്യക്തമാക്കി.
മതം മാറിയവരുടെ ഔദ്യോഗിക രേഖകളിൽ തിരുത്തല്‍ വരുത്താൽ മതംമാറ്റ കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഹൈക്കോടതി. ഒരാൾ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാൽ സർക്കാർ അംഗീകരിക്കണം. എന്നാൽ മതംമാറ്റത്തിന്‍റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടായാൽ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കാനുള്ള അവകാശം സർക്കാർ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന്റെ ദയക്ക് അനുസരിച്ചാകരുതെന്ന് കോടതി വ്യക്തമാക്കി. സ്വതന്ത്ര മതവിശ്വാസം എന്നത് തടസമില്ലാത്തവണം. മതം മാറ്റത്തിന് അംഗീകാരം നൽകാൻ ഏതെങ്കിലും സംഘടനകളെ ചുമതലപ്പെടുത്തുന്നത് മതസ്വാതന്ത്ര്യം അവരുടെ കനിവിനനുസരിച്ച് ആക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കും. അതിനാൽ രേഖകളിൽ മാറ്റം ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുന്നവരോട് മതംമാറ്റം സംബന്ധിച്ച സർട്ടിഫിക്കറ്റിന് നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മകനോടൊപ്പം ഇസ്‍ലാം മതം സ്വീകരിച്ച 68കാരിയായ പെരിന്തൽമണ്ണ സ്വദേശിനി ആയിഷ നൽകിയ ഹരജിയിലാണ് ഉത്തരവ്. രേഖകളിൽ പേരും മതവും മാറ്റാൻ പ്രിന്റിംഗ് ഡയറക്ടർക്ക് അപേക്ഷ നൽകിയപ്പോൾ വിവാഹം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച് മടക്കിയയച്ചു. ഈ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി.
Adjust Story Font
16