Quantcast

സ്വാശ്രയ മാനേജ്മന്റുമെന്റുകളെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുമെന്ന് പിണറായി

MediaOne Logo

Jaisy

  • Published:

    3 Jun 2018 12:33 PM GMT

സ്വാശ്രയ മാനേജ്മന്റുമെന്റുകളെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുമെന്ന് പിണറായി
X

സ്വാശ്രയ മാനേജ്മന്റുമെന്റുകളെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുമെന്ന് പിണറായി

സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരായ നിയമപോരാട്ടം തുടരും

മാനേജ്മെന്റുകള്‍ക്കെതിരായ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയ മാനേജ്മെന്റുകളെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയും. സ്വാശ്രയ സമരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പോലും ഐക്യമുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലവരിപണം വാങ്ങിയതിന് തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പ്രതികരിച്ചു. ഇന്നലെ നടന്ന സ്പോട്ട് അലോട്മെന്റിലുൾപ്പെടെ തലവരിപണം വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഇന്നലെ നടന്ന അവസാന വട്ട സ്പോട് അലോട്മെന്റ് മുൻ കൂട്ടി തയ്യാറാക്കിയ പട്ടികയിൽ നിന്നാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സുതാര്യത ഇല്ലെന്ന് ചൂണ്ടിക്കാടി ജെയിംസ് കമ്മിറ്റി പ്രവേശം റദ്ദാക്കിയ രണ്ട് കോളജുകളിലേക്ക് ഉൾപ്പെടെയുള്ള സീറ്റുകളിലേക്കാണ് സ്പോട് അലോട്മെന്റ് നടത്തിയത്. മുൻകൂട്ടി നിശ്ചയിച്ചവർക്ക് പ്രവേശം നൽകുന്നതിനായി നീറ്റ് റാങ്ക് ലിസ്റ്റിൽ ഉയർന്ന മാർക്കുള്ള പലരെയും ഫീസിന്റെ പേരിൽ തിരിച്ചയച്ചു. ഇതോടെ അർഹരായ പലർക്കും അവസരം നിഷേധിക്കപ്പെട്ടു. സ്പോട്ട് അലോട്മെന്റ് നടന്ന പരിസരത്ത് ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആരോപിച്ചു. രേഖമൂലം പരാതി ലഭിച്ചാല്‍ ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഏജന്റുമാർ ആവശ്യപ്പെട്ടതായാണ് പരാതികളുണ്ടായത്. പ്രവേശം പൂർത്തിയായതോടെ ജെയിംസ് കമ്മിറ്റിക്ക് ലഭിച്ച പരാതികളുടെ എണ്ണം 1534 ആയി. അതേസമയം, മാനേജ്മെന്റുകൾക്കെതിരായ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

TAGS :

Next Story