സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് കടുത്ത ഊര്‍ജ പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി
എന്നാല്‍ വേനല്‍കാലത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ല
ഇത്തവണത്തെ വേനല്‍കാലത്ത് പവര്‍കട്ടും ലോഡ്ഷെഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും അത് മറികടക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സഹായമായി നാല് ഐടി അധിഷ്ഠിത പദ്ധതികള്‍ ഈ മാസം തന്നെ നടപ്പിലാക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു
ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞതും പുതിയ കേന്ദ്രനയവും കേരളത്തിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും ഈ വേനലില്‍ പവര്‍കട്ടും ലോഡ്ഷെഡിഗും ഒഴിവാക്കാനാണ് ശ്രമം.
പ്രതിസന്ധി പരിഹരിക്കാന്‍ പരിസ്ഥിതിക്ക് യോജിച്ച വൈദ്യുത പദ്ധതികള്‍ ആവശ്യമാണ്. വികേന്ദ്രീകൃത സോളാര്‍ പദ്ധതികള്‍ ഇതിന് ഉപയോഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും പരാതി നല്‍കാനുമായി എസ് എം എസ്, വാട്സാപ്പ് സംവിധാനം ഉള്‍പ്പെടെ നാല് ഐടി അധിഷ്ഠിത പദ്ധതികള്‍ ഈ മാസം തന്നെ നടപ്പിലാകും. 2017ല്‍ സംസ്ഥാനത്ത് സന്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16