Quantcast

മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

MediaOne Logo

admin

  • Published:

    3 Jun 2018 5:17 PM IST

മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത
X

മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

തീരുമാനം ആരോഗ്യസ്ഥിതി മോശമായതിനാലാണെന്ന് ലളിത മീഡിയവണിനോട്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സിനിമതാരം കെപിഎസി ലളിത. തികച്ചും ആരോഗ്യപരമായ കാരണങ്ങളാണ് പിന്‍മാറ്റമെന്ന് ലളിത മീഡിയവണിനോട് പറഞ്ഞു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും സിപിഎം സ്ഥാനാര്‍ഥിയായി ലളിതയെ പരിഗണിച്ചിരുന്നു. ഇതിനെതിരെ ശക്തമായ വികാരമാണ് പ്രാദേശിക തലത്തില്‍ ഉയര്‍ന്നത്. നൂലില്‍ക്കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

പ്രതിഷേധങ്ങള്‍ കണക്കിലെടുത്തല്ല തീരുമാനമെന്ന് ലളിത അറിയിച്ചു. സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എസി മൊയ്തീനെ ഇന്നലെ വൈകുന്നേരം തന്നെ തീരുമാനം അറിയിച്ചിരുന്നു.

TAGS :

Next Story