Quantcast

തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ ടി ശിവദാസന്‍ മേനോന്‍

MediaOne Logo

admin

  • Published:

    3 Jun 2018 1:27 AM GMT

തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ ടി ശിവദാസന്‍ മേനോന്‍
X

തെരഞ്ഞെടുപ്പ് ഓര്‍മകളില്‍ ടി ശിവദാസന്‍ മേനോന്‍

ഇടതു മുന്നണി അധികാരത്തിലെത്തിയ സമയത്തെല്ലാം ശിവദാസമേനോന്‍ മന്ത്രിസഭയിലെത്തി

കന്നിയങ്കത്തില്‍ തന്നെ മന്ത്രിയായ വ്യക്തിയാണ് ടി.ശിവദാസമേനോന്‍. ഇടതു മുന്നണി അധികാരത്തിലെത്തിയ സമയത്തെല്ലാം ശിവദാസമേനോന്‍ മന്ത്രിസഭയിലെത്തി. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ തന്റെ തെരഞ്ഞെടുപ്പ് അനുഭവം ഓര്‍ത്തെടുക്കുകയാണ് സിപിഎം നേതാവായ ടി.ശിവദാസ മേനോന്‍.

ഇ.കെ നായനാര്‍ വിജയിച്ചുവന്നിരുന്ന മലമ്പുഴ മണ്ഡലത്തില്‍നിന്നാണ് ശിവദാസമേനോന്‍ കന്നിയങ്കം കുറിക്കുന്നത്. സിപിഎം പാലക്കാട് ജില്ലസെക്രട്ടറിയായിരുകുമ്പോഴാണ് 1987ല്‍ ആദ്യ മത്സരം. കോണ്‍ഗ്രസിലെ എ.തങ്കപ്പനാണ് എതിര്‍ സ്ഥനാര്‍ഥി.വേട്ടെണ്ണാല്‍ തുടങ്ങി. ടി.ശിവദാസമേനോന് വ്യക്തമായ ഭൂരിപക്ഷം. പ്രതീക്ഷിക്കാതെ എ.കെ.ജി സെന്ററില്‍നിന്നും സന്ദേശമെത്തി. മന്ത്രിയാവാന്‍ നാളെ തിരുവനന്തപുരത്ത് എത്തണം.

വൈദ്യൂതി വകുപ്പും,ഗ്രാമവികസന വകുപ്പും ശിവദാസമേനോന് ലഭിച്ചു.തുടര്‍ന്ന് 1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശിവദാസമേനോനെ മലമ്പുഴകാര്‍ വീണ്ടും തെരഞ്ഞെടുത്തു. എന്നാല്‍ ഇടതു മുന്നണി അന്ന് അധികാരത്തിലെത്തിയില്ല. 96ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവദാസമേനോന്‍ ധനമന്ത്രിയായി. എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 5വര്‍ഷവും ബജറ്റ് അവതരിപ്പിച്ചു. 3 തവണ മത്സരിച്ചതിനാല്‍ പിന്നീട് വിട്ട് നിന്നു. അങ്ങനെയാണ് മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്‍ എത്തിയത്.

TAGS :

Next Story