Quantcast

കോളറപ്പേടിയില്‍ കേരളം

MediaOne Logo

Subin

  • Published:

    3 Jun 2018 11:26 AM GMT

കോളറപ്പേടിയില്‍ കേരളം
X

കോളറപ്പേടിയില്‍ കേരളം

വൃത്തിഹീനമായ പരിസരങ്ങളില്‍ നിന്ന് ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുക, കൈ കഴുകുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങി ലളിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കോളറയെ അകറ്റി നിര്‍ത്താം.

പകര്‍ച്ചപ്പനിക്ക് പിന്നാലെ സംസ്ഥാനം കോളറ ഭീതിയില്‍. പത്തനംതിട്ടയില്‍ ബംഗാള്‍ സ്വദേശി കോളറ ബാധിച്ച് മരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. ശുചിത്വം പാലിക്കുക തന്നെയാണ് രോഗത്തെ അകറ്റി നിര്‍ത്താനുള്ള ഏറ്റവും നല്ല വഴി.

2014ലാണ് ഏറ്റവും ഒടുവിലായി കേരളത്തില്‍ കോളറ മൂലം ഒരാള്‍ മരിക്കുന്നത്. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് കോളറ പടരുന്നത്. വയറിളക്കവും ഛര്‍ദ്ദിയും പെട്ടെന്നുള്ള നിര്‍ജ്ജലീകരണമുണ്ടാക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യും. വൃത്തിഹീനമായ പരിസരങ്ങളില്‍ നിന്ന് ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കുക, കൈ കഴുകുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങി ലളിതമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ കോളറയെ അകറ്റി നിര്‍ത്താം.

ആരോഗ്യവകുപ്പും ഭക്ഷ്യവകുപ്പും സഹകരിച്ച് തെരുവോര ഭക്ഷണ പാനീയക്കടകളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കൂടുതല്‍ പേര്‍ക്ക് വയറിളക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ കോളറ സംശയിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഇതര സംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇപ്പോള്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ മതിയായ കക്കൂസ് സൗകര്യങ്ങളില്ലാത്തത് ആശങ്ക ബാക്കിയാക്കുന്നു.

TAGS :

Next Story