Quantcast

പ്രകോപന പ്രസംഗം: ശോഭാ സുരേന്ദ്രനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതി

MediaOne Logo

Sithara

  • Published:

    3 Jun 2018 3:10 AM GMT

പ്രകോപന പ്രസംഗം: ശോഭാ സുരേന്ദ്രനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതി
X

പ്രകോപന പ്രസംഗം: ശോഭാ സുരേന്ദ്രനെതിരെ വധഭീഷണിക്ക് കേസെടുക്കണമെന്ന് പരാതി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി

പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ സിപിഎം നേതാവ് വി ശിവന്‍കുട്ടി ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. വധഭീഷണിക്ക് കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വയസ്സ് എത്രയായി, കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ പരാമര്‍ശം. ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും ശോഭ പറഞ്ഞു. കോട്ടയം പൊന്‍കുന്നത്ത് പൊതുപരിപാടിയിലായിരുന്നു പ്രകോപനപരമായ പ്രസംഗം.

കേരളാ പൊലീസില്‍ മോഡിയെ സ്നേഹിക്കുന്നവരുണ്ട്. അവര്‍ക്കൊക്കെ സലാം പറയുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പ്രസംഗത്തില്‍ പറഞ്ഞു.

TAGS :

Next Story